Friday, April 26, 2024
HomeIndiaപഞ്ചാബ് മുൻ മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ് ഇന്ന് പുതിയ പാർട്ടി പ്രഖ്യാപിച്ചേക്കും

പഞ്ചാബ് മുൻ മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ് ഇന്ന് പുതിയ പാർട്ടി പ്രഖ്യാപിച്ചേക്കും

ന്യൂഡൽഹി : പഞ്ചാബ് മുൻ മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ് ഇന്ന് പുതിയ പാർട്ടി പ്രഖ്യാപിച്ചേക്കും. രാവിലെ 11 ന് അമൃത്സറിൽ വെച്ച് അദ്ദേഹം മാദ്ധ്യമങ്ങളെ കാണും. പുതിയ രാഷ്‌ട്രീയ പാർട്ടി പ്രഖ്യാപനവും ഇന്ന് തന്നെ നടക്കുമെന്നാണ് റിപ്പോർട്ട്. പഞ്ചാബിൽ നിയമസഭാ തെരഞ്ഞെടുപ്പിന് 3 മാസം മാത്രം ശേഷിക്കേയാണ് ക്യാപ്റ്റന്റെ പാർട്ടി പ്രഖ്യാപനം. ബിജെപിയുമായി സഖ്യം ചേരും എന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്.

പഞ്ചാബ് ലോക് കോൺഗ്രസ് എന്നാകും പാർട്ടിയുടെ പേര് എന്നാണ് പുറത്ത് വരുന്ന സൂചനകൾ. പഞ്ചാബ് കോൺഗ്രസിന്റെ ഉൾപ്പോരിൽ ബലിയാടാകേണ്ടിവന്ന അമരീന്ദർ സിംഗിനെ പാർട്ടി നേതൃത്വം മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കം ചെയ്യുകയായരുന്നു. പഞ്ചാബ് കോൺഗ്രസ് അദ്ധ്യക്ഷൻ നവജ്യോത് സിംഗ് സിദ്ധുവിന്റെ ആഗ്രഹത്തിന് അനുസരിച്ചാണ് പാർട്ടി ഹൈക്കമാന്റ് തീരുമാനം സ്വീകരിച്ചത്. തുടർന്ന് അമരീന്ദർ സിംഗ് സ്വമേധയാ പാർട്ടിയിൽ നിന്നും രാജിവെച്ചു.

ബിജെപിയിൽ ചേരുമെന്ന അഭ്യൂഹങ്ങൾ പടർന്നിരുന്നെങ്കിലും പുതിയ പാർട്ടി ആരംഭിക്കാനാണ് തീരുമാനമെന്ന് അമരീന്ദർ സൂചന നൽകി. ദീപാവലിക്ക് മുൻപ് പുതിയ പാർട്ടി പ്രഖ്യാപനം ഉണ്ടാകുമെന്നാണ് അദ്ദേഹം നേരത്തെ പറഞ്ഞത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular