Tuesday, May 21, 2024
HomeKeralaഎം കെ കണ്ണന് സമയ പരിധി ഇന്ന് അവസാനിക്കും; സമര്‍പ്പിച്ചില്ലെങ്കില്‍ കടുത്ത നടപടികളിലേക്കു നീങ്ങുമെന്ന് ഇ...

എം കെ കണ്ണന് സമയ പരിധി ഇന്ന് അവസാനിക്കും; സമര്‍പ്പിച്ചില്ലെങ്കില്‍ കടുത്ത നടപടികളിലേക്കു നീങ്ങുമെന്ന് ഇ ഡി

കൊച്ചി: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ സി പി എം സംസ്ഥാന കമ്മിറ്റിയംഗം എം കെ കണ്ണന് സ്വത്തുവിവരങ്ങള്‍ കൈമാറാന്‍ ഇ ഡി അനുവദിച്ച സമയ പരിധി ഇന്ന് അവസാനിക്കും.

ഇന്നും സമര്‍പ്പിച്ചില്ലെങ്കില്‍ കടുത്ത നടപടികളിലേക്കു നീങ്ങുമെന്നാണ് ഇ ഡി പറയുന്നത്.

ആദായ നികുതി രേഖകള്‍, സ്വയാര്‍ജിത സ്വത്തുക്കള്‍, കുടുംബാഗങ്ങളുടെ ആസ്തി വകകള്‍ എന്നിവയെല്ലാം അറിയിക്കാനാണ് നിര്‍ദേശം. നേരത്തെ രണ്ടു തവണ ഈ വിവരങ്ങള്‍ കൈമാറാന്‍ ആവശ്യപ്പെട്ടെങ്കിലും സമര്‍പ്പിക്കാത്തതിനാലാണ് സമയ പരിധി നല്‍കിയത്. കരുവന്നൂരിലെ കള്ളപ്പണ ഇടപാടില്‍ എം കെ കണ്ണന് ഏതെങ്കിലും വിധത്തിലുളള പങ്കുണ്ടോയെന്നാണ് പരിശോധിക്കുന്നത്.

തൃശൂര്‍ കോ ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റും കേരളാ ബാങ്ക് വൈസ് പ്രസിഡന്റുമാണ് എം കെ കണ്ണന്‍. കരുവന്നൂരിലെ തട്ടിപ്പില്‍ ബന്ധമുണ്ടെന്ന സംശയത്തിലാണ് കരുവന്നൂര്‍ കള്ളപ്പണയി ടപാടുമായി ബന്ധപ്പെട്ട കേസ് അന്വേഷണത്തില്‍ ഇ ഡി കണ്ണനെ ചോദ്യം ചെയ്യുന്നത്. എം കെ കണ്ണന്‍ പ്രസിഡന്റായി തുടരുന്ന തൃശൂര്‍ കോ ഓപ്പറേറ്റീവ് ബാങ്കിലാണ് കരുവന്നൂര്‍ കേസിലെ മുഖ്യപ്രതി സതീഷ് കുമാര്‍ ഇടപാടുകള്‍ നടത്തിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular