അബുദബി: യുഎഇയില്‍ സ്വര്‍ണവിലയില്‍ കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ ഫെബ്രുവരിക്ക് ശേഷം ആദ്യമായാണ് യുഎഇയില്‍ സ്വര്‍ണവിലയില്‍ ഇത്രയും കുറവ് രേഖപ്പെടുത്തുന്നത്.
ഇന്നലെ ഗ്രാമിന് 204.25 ദിര്‍ഹമാണ് കുറഞ്ഞ വില. 24 കാരറ്റിന് 220.5 ദിര്‍ഹവും 21 കാരറ്റിന് 197.5 ദിര്‍ഹവും 18 കാരറ്റിന് 169.25 ദിര്‍ഹവുമാണ് ഇന്നലത്തെ വില.
മാസങ്ങളുടെ ഇടവേളക്ക് ശേഷം വിലയില്‍ കുറവ് വന്നതോടെ സ്വര്‍ണം വാങ്ങുന്ന തിരക്കിലാണ് പ്രവാസികള്‍ ഉള്‍പ്പെടെയുളളവര്‍. എന്നാല്‍ ദീപാവലിയും ദസറയും ഉള്‍പ്പെടെയുളള ആഘോഷങ്ങള്‍ എത്തുന്നതോടെ വില കൂടാനുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്.