Friday, May 3, 2024
HomeIndiaജമ്മു കശ്മരീല്‍ സൈന്യം രണ്ട് ലശ്കര്‍ ഇ ത്വയ്ബ ഭീകരരെ വധിച്ചു

ജമ്മു കശ്മരീല്‍ സൈന്യം രണ്ട് ലശ്കര്‍ ഇ ത്വയ്ബ ഭീകരരെ വധിച്ചു

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സുരക്ഷാ സേന രണ്ട് ലശ്കര്‍ ഇ ത്വയ്ബ ഭീകരരെ വധിച്ചു. മോറിഫത്ത് മഖ്ബൂല്‍, ജാസിം ഫാറൂഖ് (അബ്രാര്‍) എന്നിവരെയാണ് ഏറ്റുമുട്ടലില്‍ സൈന്യം വധിച്ചത്.കശ്മീരി പണ്ഡിറ്റ് സഞ്ജയ് ശര്‍മയുടെ കൊലയില്‍ പങ്കാളിയാണ് കൊല്ലപ്പെട്ട ജാസിം ഫാറൂഖ് എന്നു കശ്മീര്‍ ഡിജിപി വ്യക്തമാക്കി.

ഷോപ്പിയാനിലെ അല്‍ഷിഫോര പ്രദേശത്ത് ഭീകരര്‍ ഒളിച്ചിരിക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് സംയുക്ത സേന തിരച്ചില്‍ ആരംഭിച്ചത്.പിന്നാലെയാണ് സുരക്ഷാ സേനയും പൊലീസും സംയുക്തമായി ഭീകരരുമായി ഏറ്റുമുട്ടിയത്. പ്രദേശത്ത് ഏറ്റുമുട്ടല്‍ തുടരുകയാണ്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular