Saturday, May 4, 2024
HomeIndiaഭക്തര്‍ക്ക് ഡ്രസ് കോഡുമായി പുരി ജഗന്നാഥ ക്ഷേത്രം

ഭക്തര്‍ക്ക് ഡ്രസ് കോഡുമായി പുരി ജഗന്നാഥ ക്ഷേത്രം

പുരി: ഒഡിഷയിലെ പുരിയിലെ ജഗന്നാഥ ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് ഡ്രസ് കോഡ് ഏര്‍പ്പെടുത്തുമെന്ന് ക്ഷേത്രഅധികൃതര്‍ അറിയിച്ചു.

അനുചിതമില്ലാത്ത വസ്ത്രം ധരിച്ച്‌ കുറച്ചുപേരെ ക്ഷേത്രത്തില്‍ കണ്ടതിനെ തുടര്‍ന്നാണ് നിതി ഉപസമിതി യോഗത്തില്‍ തീരുമാനമെടുത്തത്. ജനുവരി 1 മുതലാണ് ഡ്രസ്സ് കോഡ് ഏര്‍പ്പെടുത്തുന്നത്.

”ക്ഷേത്രത്തിന്‍റെ അന്തസ്സും പവിത്രതയും കാത്തുസൂക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്.നിര്‍ഭാഗ്യവശാല്‍, ചിലര്‍ മറ്റുള്ളവരുടെ മതവികാരം പരിഗണിക്കാതെ ക്ഷേത്രം സന്ദര്‍ശിക്കുന്നതായി കണ്ടെത്തി” ജഗന്നാഥ ക്ഷേത്രം അഡ്മിനിസ്ട്രേഷൻ മേധാവി രഞ്ജൻ കുമാര്‍ ദാസ് പറഞ്ഞു.

”കടല്‍ത്തീരത്തോ പാര്‍ക്കിലോ ഉലാത്തുന്നത് പോലെ കീറിയ ജീൻസ് പാന്‍റും സ്ലീവ്ലെസ് ഡ്രസും ഹാഫ് പാന്‍റും ധരിച്ച്‌ ചിലര്‍ ക്ഷേത്രത്തില്‍ കാണപ്പെട്ടു. ക്ഷേത്രം ദൈവത്തിന്‍റെ വാസസ്ഥലമാണ്, വിനോദത്തിനുള്ള സ്ഥലമല്ല,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഏത് തരത്തിലുള്ള വസ്ത്രങ്ങളാണ് അനുവദിക്കേണ്ടതെന്ന് ഉടൻ തീരുമാനിക്കുമെന്നും ദാസ് അറിയിച്ചു. ഷോര്‍ട്ട്സ്, കീറിയ ജീൻസ്, പാവാട, സ്ലീവ്ലെസ് വസ്ത്രങ്ങള്‍ എന്നിവ ധരിച്ച ആളുകളെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ക്ഷേത്രത്തിലെ ‘സിംഗ ദ്വാര’യില്‍ വിന്യസിച്ചിരിക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും ക്ഷേത്രത്തിനുള്ളിലെ പ്രതിഹാരി സേവകര്‍ക്കും ഡ്രസ്സ് കോഡ് നടപ്പിലാക്കാനുള്ള ഉത്തരവാദിത്തം നല്‍കിയിട്ടുണ്ട്. ചൊവ്വാഴ്ച മുതല്‍ ഭക്തജനങ്ങള്‍ക്കിടയില്‍ വസ്ത്രധാരണത്തെക്കുറിച്ച്‌ ബോധവല്‍ക്കരണം നടത്തുമെന്ന് ക്ഷേത്രഭരണസമിതി അറിയിച്ചു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular