Saturday, May 18, 2024
HomeKeralaകോട്ടയം അയ്മനത്ത് വള്ളത്തില്‍ സര്‍വീസ് ബോട്ട് ഇടിച്ച്‌ അപകടം; ഏഴാം ക്ലാസ് വിദ്യാര്‍ഥിനി ഒഴുക്കില്‍പ്പെട്ടു

കോട്ടയം അയ്മനത്ത് വള്ളത്തില്‍ സര്‍വീസ് ബോട്ട് ഇടിച്ച്‌ അപകടം; ഏഴാം ക്ലാസ് വിദ്യാര്‍ഥിനി ഒഴുക്കില്‍പ്പെട്ടു

കോട്ടയം: കോട്ടയം അയ്മനത്ത് വള്ളത്തില്‍ സര്‍വീസ് ബോട്ട് ഇടിച്ച്‌ അപകടം. വള്ളത്തില്‍ സഞ്ചരിച്ചിരുന്ന അനശ്വര എന്ന ഏഴാം ക്ലാസ് വിദ്യാര്‍ഥിനി ഒഴുക്കില്‍പ്പെട്ടു.

അയ്മനം കരീമഠത്തിലാണ് സംഭവം.

സ്കൂളിലേക്ക് പോവുകയായിരുന്നു വിദ്യാര്‍ഥിനി. ഇടിയുടെ ആഘാതത്തില്‍ പെണ്‍കുട്ടി വെള്ളത്തിലേക്ക് തെറിച്ചു വീഴുകയായിരുന്നു. മണിയാപറമ്ബ് ഭാഗത്തേക്ക് പോവുകയായിരുന്നു സര്‍വീസ് ബോട്ട്.

വിദ്യാര്‍ഥിനിക്കായി പ്രദേശത്ത് അഗ്നിശമനസേനയും പൊലീസും നാട്ടുകാരും സംയുക്തമായി തിരച്ചില്‍ നടത്തുകയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular