Saturday, May 4, 2024
HomeKeralaസ്ഫോടനത്തിലെ കാസയുടെ പങ്ക് അന്വേഷിക്കണമെന്ന് റിജില്‍ മാക്കുറ്റി

സ്ഫോടനത്തിലെ കാസയുടെ പങ്ക് അന്വേഷിക്കണമെന്ന് റിജില്‍ മാക്കുറ്റി

ണ്ണൂര്‍: കളമശ്ശേരി സ്ഫോടനത്തില്‍ തീവ്ര ക്രൈസ്തവ സംഘടന കാസക്കെതിരെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജില്‍ മാക്കുറ്റി.

പിടിയിലായ ഡൊമിനിക് മാര്‍ട്ടിൻ ചെറിയ മീനല്ലെന്നും കളമശ്ശേരി സ്ഫോടനത്തില്‍ ഇസ്രായേല്‍ അനുകൂലികളായ സംഘി കാസ തീവ്രവാദികളുടെ ബന്ധം അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഫേസ്ബുക്കിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്.

സമൂഹത്തില്‍ കലാപ അന്തരീക്ഷം ഉണ്ടാക്കാൻ നിരന്തരമായി ശ്രമിക്കുന്ന മറുനാടൻ മലയാളി ഉടമ ഷാജൻ സ്കറിയ കളമശ്ശേരി സ്ഫോടവുമായി ബന്ധപ്പെട്ട് എന്റെ പേര് ഉപയോഗിച്ച്‌ വ്യാജവാര്‍ത്ത കൊടുത്തിരുന്നു. വാര്‍ത്ത പിന്നീട് മുക്കിട്ടുണ്ട്. വാര്‍ത്ത മുക്കിയാലും നിയമ നടപടിയുമായി മുന്നോട്ടുപോകുമെന്നും റിജില്‍ മറ്റൊരു പോസ്റ്റിലും വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular