Monday, May 6, 2024
HomeKeralaകണ്ടക്ടര്‍ പോക്സോ കേസില്‍ അറസ്റ്റില്‍: തലശ്ശേരിയില്‍ ബസ് തടഞ്ഞ് പ്രതിഷേധവുമായി ജീവനക്കാര്‍

കണ്ടക്ടര്‍ പോക്സോ കേസില്‍ അറസ്റ്റില്‍: തലശ്ശേരിയില്‍ ബസ് തടഞ്ഞ് പ്രതിഷേധവുമായി ജീവനക്കാര്‍

പെരിങ്ങത്തൂര്‍: ബസ് യാത്രക്കിടെ സ്കൂള്‍ വിദ്യാര്‍ഥിനികളെ പീഡിപ്പിച്ചതിന് കണ്ടക്ടറെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച്‌ തലശ്ശേരിയില്‍ ബസ് തടഞ്ഞ് ജീവനക്കാരുടെ മിന്നല്‍ സമരം.

കരിയാട്-തലശ്ശേരി റൂട്ടിലോടുന്ന സീന ബസ് കണ്ടക്ടര്‍ ചക്കരക്കല്ല് മൗവഞ്ചേരി എക്കാലില്‍ സത്യാനന്ദനെയാണ് (59) പോക്സോ വകുപ്പ് പ്രകാരം ചൊക്ലി പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. ഇതിനെതിരെ ഇന്ന് രാവിലെ മുതല്‍ തലശ്ശേരിയില്‍ സമരം നടക്കുകയാണ്.

തലശേരിയില്‍ നിന്ന് കണ്ണൂര്‍, കോഴിക്കോട്, കൂത്തുപറമ്ബ്, പെരിങ്ങത്തൂര്‍, പാനൂര്‍ ഭാഗങ്ങളിലേക്ക് ബസുകള്‍ പോകാനോ വരാനോ സമരക്കാര്‍ സമ്മതിക്കുന്നില്ല. ഇതോടെ വിദ്യാര്‍ഥികള്‍ അടക്കമുള്ള യാത്രക്കാര്‍ ദുരിതത്തിലായി.

കഴിഞ്ഞ 26 മുതല്‍ സത്യാനന്ദൻ ബസില്‍ യാത്ര ചെയ്യുന്ന എട്ട്, 10 ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥിനികളെ ശാരീരികമായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. പീഡനം സഹിക്കവയ്യാതായപ്പോള്‍ വിദ്യാര്‍ഥിനികള്‍ സ്കൂള്‍ പ്രധാനാധ്യാപകനോട് പരാതി പറയുകയായിരുന്നു. പ്രധാനാധ്യാപകൻ ചൊക്ലി പൊലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് കുട്ടികളില്‍ നിന്ന് മൊഴിയെടുത്തു.

രണ്ട് വിദ്യാര്‍ഥിനികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കണ്ടക്ടറെ അറസ്റ്റുചെയ്തത്. പത്തിലധികം വിദ്യാര്‍ഥികളെ ഇയാള്‍ പീഡിപ്പിച്ചതായി ചൊക്ലി പൊലീസില്‍ പരാതി ലഭിച്ചതായി അറിയുന്നു. പരാതിയുള്ള കുട്ടികളില്‍ നിന്ന് അടുത്ത ദിവസം തന്നെ പൊലീസ് മൊഴിയെടുക്കും. വര്‍ഷങ്ങളായി കണ്ടക്ടര്‍ ജോലി ഉപേക്ഷിച്ച്‌ മറ്റു ജോലി ചെയ്തിരുന്ന പ്രതി കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കു മുമ്ബാണ് തിരിച്ച്‌ കണ്ടക്ടര്‍ ജോലിയിലെത്തിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular