Saturday, May 18, 2024
HomeUncategorizedപാകിസ്ഥാനില്‍ നിന്നും അഫ്ഗാനിസ്ഥാന്‍കാരെ തല്ലിയോടിക്കുന്നു; മനുഷ്യാവകാശപ്രവര്‍ത്തകര്‍ എന്തേ കുരയ്‌ക്കുന്നില്ല

പാകിസ്ഥാനില്‍ നിന്നും അഫ്ഗാനിസ്ഥാന്‍കാരെ തല്ലിയോടിക്കുന്നു; മനുഷ്യാവകാശപ്രവര്‍ത്തകര്‍ എന്തേ കുരയ്‌ക്കുന്നില്ല

സ്ലാമബാദ്പാ: കിസ്ഥാനില്‍ നിന്നും ലക്ഷക്കണക്കായ അഫ്ഗാനിസ്ഥാന്‍കാരെ അക്ഷരാര്‍ത്ഥത്തില്‍ ആട്ടിപ്പായിക്കുകയാണ്.

ജീവനും കൊണ്ട് അഫ്ഗാനികള്‍ കയ്യില്‍കിട്ടിയ സാധനങ്ങള്‍ വാരിക്കൂട്ടി പ്രാണരക്ഷാര്‍ത്ഥം പാകിസ്ഥാന്‍-അഫ്ഗാനിസ്ഥാന്‍ അതിര്‍ത്തിയിലേക്ക് പായുകയാണ്. ഇരുകൂട്ടരും മുസ്ലിങ്ങളാണെന്നിരിക്കെ എന്തുകൊണ്ടാണ് ഒരു രാജ്യത്തെ മുസ്ലിങ്ങള്‍ മറ്റൊരു രാജ്യത്തെ മുസ്ലിങ്ങളെ ആട്ടിപ്പായിക്കുന്നത്?

ലക്ഷക്കണക്കിന് വരുന്ന അഫ്ഗാന്‍ അഭയാര്‍ത്ഥികളുടെ കൂട്ടപ്പലായനം കണ്ട് ഇന്ത്യയില്‍പ്പോലും ഒരു മനുഷ്യാവകാശപ്രവര്‍ത്തകനും ദുഖമില്ല. അവര്‍ ഈയൊരു കാഴ്ച കണ്ടില്ലെന്ന് നടിക്കുന്നു. അല്ലെങ്കിലും അവരുടെ പ്രതികരണങ്ങള്‍ കൃത്യമായ രാഷ്‌ട്രീയം വെച്ചുകൊണ്ടുള്ളത് മാത്രമാണല്ലോ. എല്ലാ സ്ത്രീപീഡനങ്ങളിലും എല്ലാ അഭയാര്‍ത്ഥി പ്രശ്നങ്ങളിലും അവര്‍ ഇളകില്ല പ്രത്യേകം തെരഞ്ഞെടുത്ത സ്ത്രീപീഡനങ്ങള്‍, അഭയാര്‍ത്ഥി പ്രശ്നങ്ങള്‍ എന്നിവയ്‌ക്കെതിരെ മാത്രമാണ് ഇന്ത്യയിലെ മനുഷ്യാവകാശപ്രവര്‍ത്തകരും പ്രതിപക്ഷപ്പാര്‍ട്ടികളും നാവനക്കുകയുള്ളൂ. അല്ലെങ്കില്‍ കണ്ണില്ലാതെ, കാതില്ലാതെ, നാവില്ലാതെ അവര്‍ കുത്തിയിരിക്കും. പ്രതികരിക്കണമെങ്കില്‍ മോദിയ്‌ക്കെതിരെ പ്രയോഗിക്കാവുന്ന അഭയാര്‍ത്ഥി പ്രശ്നമോ സ്ത്രീ പീഡനമോ ആയിരിക്കണം. അതുകൊണ്ടാണ് പലസ്തീനിലെ അഭയാര്‍ത്ഥി പ്രശ്നങ്ങളില്‍ കണ്ണീരൊഴുക്കുകയും കലിയിളകുകയും ചെയ്യുന്നവര്‍ പാകിസ്ഥാനില്‍ നിന്നുള്ള അഫ്ഗാന്‍ അഭയാര്‍ത്ഥികളുടെ കൂട്ടപ്പലായനത്തില്‍ ഒന്നും മിണ്ടാതിരിക്കുന്നത്.

പാകിസ്ഥാനിലെ അഫ്ഗാന്‍ അഭയാര്‍ത്ഥികള്‍

പാകിസ്ഥാനില്‍ 40 ലക്ഷം അഭയാര്‍ത്ഥികള്‍ ഉണ്ട്. ഇതില്‍ ഭൂരിഭാഗവും അഫ്ഗാനിസ്ഥാന്‍ കാരാണ്. അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭരണം പിടിച്ചപ്പോള്‍ ഭയപ്പെട്ട് ഓടിരക്ഷപ്പെട്ടവരാണ് ഇവരില്‍ ഭൂരിഭാഗം അഫ്ഗാനിസ്ഥാനികളും. പക്ഷെ ചിലരൊക്കെ 1979ല്‍ സോവിയറ്റ് യൂണിയന്‍ അഫ്ഗാനിസ്ഥാനെ ആക്രമിച്ചപ്പോള്‍ ഓടിപ്പോന്നവരാണ്.

അഫ്ഗാന്‍ അഭയാര്‍ത്ഥികള്‍ക്ക് ഒഴിഞ്ഞുപോകാന്‍ ഒക്ടോബര്‍ 31 വരെ സമയം അനുവദിച്ചിരുന്നു. ഈ സമയം കഴിഞ്ഞും ഒഴിഞ്ഞുപോകാത്തവരെ പ്രാദേശിക ഭരണത്തിന്റെ സഹായത്തോടെ നാടുകടത്തുമെന്ന് പാകിസ്ഥാന്‍ അറിയിച്ചിരുന്നു. മതിയായ യാത്രാരേഖകളില്ലാത്തവരെ ആദ്യഘട്ടത്തില്‍ നാടുകടത്തും. മറ്റുള്ളവരെ ഘട്ടം ഘട്ടമായി നാടുകടത്തും. പാക് ആഭ്യന്തരമന്ത്രാലയം പറയുമ്ബോള്‍ മൃദുവായാണ് കാര്യങ്ങള്‍ പറയുന്നതെങ്കിലും പ്രവര്‍ത്തിയില്‍ അങ്ങിനെയല്ല.അതുകൊണ്ട് തന്നെയാണ് കിട്ടിയ ദിക്ക് ലാക്കാക്കി ലക്ഷക്കണക്കിന് അഫ്ഗാന്‍ അഭയാര്‍ത്ഥികള്‍ തമ്മില്‍ ഭേദം താലിബാന്‍ എന്ന നിലപാടെടുത്ത് അഫ്ഗാനിസ്ഥാനിലേക്ക് പലായനം ചെയ്യുന്നത്.

മാത്രമല്ല, താലിബാനുമായുള്ള പാകിസ്ഥാന്റെ ബന്ധം ഏതാണ്ട് തകര്‍ന്ന നിലയിലാണ്. ഇനി താലിബാന്‍ തീവ്രവാദികള്‍ പാകിസ്ഥാന്‍ ആക്രമിച്ച്‌ ഭരണം പിടിക്കുമോ എന്ന ഭയവും പാകിസ്ഥാന് ഇല്ലാതില്ല. അപ്പോള്‍ അഫ്ഗാന്‍ സ്വദേശികള്‍ കൂടുതല്‍ ഉണ്ടായാല്‍ ഇത്തരം കലാപസാധ്യത കൂടും എന്നും പാകിസ്ഥാന്‍ മുന്‍കൂട്ടി കാണുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular