Saturday, May 4, 2024
HomeCinemaഖത്തറില്‍ താരഷോയുമായി മമ്മൂട്ടിയും മോഹൻലാലും ദിലീപും

ഖത്തറില്‍ താരഷോയുമായി മമ്മൂട്ടിയും മോഹൻലാലും ദിലീപും

റിഹേഴ്സല്‍ ക്യാമ്ബ് നാളെ ആരംഭിക്കും ത്തറില്‍ താരഷോയുമായി മമ്മൂട്ടി മോഹൻലാല്‍, ദിലീപ് ഉള്‍പ്പെടെ മുൻനിര താരങ്ങള്‍ എത്തുന്നു.

പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ നടക്കുന്ന ഷോ നവംബര്‍ 17ന് ഖത്തറിലെ 974 സ്റ്റേഡിയത്തിലാണ് അരങ്ങേറുക.ഇത് രണ്ടാംതവണയാണ് അസോസിയേഷന്റെ ഫണ്ട് ശേഖരണാര്‍ത്ഥം അമ്മയുമായി ചേര്‍ന്ന് സ്റ്റേജ് ഷോ സംഘടിപ്പിക്കുന്നത്.നീണ്ട ഇടവേളയ്ക്കുശേഷം ആണ് മമ്മൂട്ടിയും മോഹൻലാലും ദിലീപും ഉള്‍പ്പെടുന്ന താരങ്ങള്‍ സ്റ്രേജ് ഷോയുടെ ഭാഗമാവാൻ ഒത്തുച്ചേരുന്നത്.

ഷോയുടെ മുന്നോടിയായി റിഹേഴ്സല്‍ ക്യാമ്ബ് നാളെ എറണാകുളത്ത് ന‌ടക്കും. എം.ജി. ശ്രീകുമാര്‍, സ്റ്റീഫൻ ദേവസി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സംഗീത വിഭാഗം. എം. രഞ്ജിത്ത് , നാദിര്‍ഷ, ഇടവേള ബാബു എന്നിവരാണ് ഷോയുടെ ഡയറക്ടര്‍മാര്‍. 190 പേര്‍ അടങ്ങുന്ന സംഘമാണ് ഷോയുടെ ഭാഗമായി ഖത്തറിലേക്ക് പോവാനൊരുങ്ങുന്നത്. നവംബര്‍ 15നാണ് ഖത്തറിലേക്ക് പുറപ്പെടുക.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular