Saturday, May 18, 2024
HomeKeralaസുപ്രീംകോടതി നിര്‍ദേശം അനുസരിക്കും -കേരള ഗവര്‍ണര്‍

സുപ്രീംകോടതി നിര്‍ദേശം അനുസരിക്കും -കേരള ഗവര്‍ണര്‍

നെടുമ്ബാശ്ശേരി: സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹരജിയില്‍ സുപ്രീംകോടതി എന്ത് നിര്‍ദേശം നല്‍കിയാലും പാലിക്കാൻ താൻ ബാധ്യസ്ഥനാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ.

സുപ്രീംകോടതി വിശുദ്ധ പശുവാണെന്നും അദ്ദേഹം വിമാനത്താവളത്തില്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഹരജിയുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയുടെ പരാമര്‍ശമെന്തെന്ന് വ്യക്തമല്ല. ഭരണഘടനയനുസരിച്ച്‌ സര്‍ക്കാര്‍ പ്രവര്‍ത്തിച്ചാല്‍ പ്രശ്നങ്ങളുണ്ടാവില്ല. പെൻഷൻ കൊടുക്കാൻ നിവൃത്തിയില്ലാത്തപ്പോഴും ധൂര്‍ത്തിന് കുറവില്ല.

സംസ്ഥാനം സാമ്ബത്തിക പ്രതിസന്ധിയിലാണെന്ന് ഹൈകോടതിയിലും സര്‍ക്കാര്‍ പറഞ്ഞു. എന്നിട്ടും അത് പരിഹരിക്കാൻ ശക്തമായ നടപടി സ്വീകരിക്കുന്നില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular