Sunday, May 12, 2024
HomeKeralaരാത്രിയായാല്‍ വെഞ്ഞാറമൂട് കെ.എസ്.ആര്‍.ടി.സി ഡിപ്പോ ഇരുട്ടില്‍

രാത്രിയായാല്‍ വെഞ്ഞാറമൂട് കെ.എസ്.ആര്‍.ടി.സി ഡിപ്പോ ഇരുട്ടില്‍

വെഞ്ഞാറമൂട്: കേടായ ബല്‍ബുകള്‍ മാറ്റിയിടാന്‍പോലും കഴിയാതായതോടെ വെഞ്ഞാറമൂട് കെ.എസ്.ആര്‍.ടി.സി ഡിപ്പോ രാത്രിയില്‍ ഇരുട്ടില്‍.

ഇത് സംബന്ധിച്ച്‌ ഹെഡ് ഓഫിസില്‍ അറിയിക്കുകയും മാറ്റിയാടാന്‍ വേണ്ട നടപടിക്കായി ആവശ്യപ്പെടുകയും ചെയ്തിട്ടും ഇടപെടലുണ്ടായില്ലെന്ന് ജീവനക്കാര്‍ തന്നെ പറയുന്നു. ആഴ്ചകളോളമായി ഈ സ്ഥിതി തുടരുകയാണ്.

പകല്‍ പോലും സാമൂഹികവിരുദ്ധരുടെയും മദ്യപരുടെയും ശല്യമുള്ള ഡിപ്പോയില്‍ രാത്രികാലത്ത് അത് ഇരട്ടിക്കും. ഇത് കൂടാതെ സര്‍വിസ് നിര്‍ത്തി ബസുകള്‍ ഒതുക്കിയിട്ട് പോയാല്‍ ഇതിന്റെ മറവും ഇരുട്ടും കൂടിയായാല്‍ ശല്യം പിന്നെയും വര്‍ധിക്കുമെന്നും പറയപ്പെടുന്നു. മുമ്ബ്ഒതുക്കിയിട്ടിരിക്കുന്ന ബസുകളില്‍നിന്ന് ഡീസല്‍ ചോര്‍ത്തിയ സംഭവങ്ങളും ഡിപ്പോയിലുണ്ടാവുകയും കേസാവുകയും ചെയ്ത സംഭവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular