Sunday, April 28, 2024
HomeKeralaപുറയാര്‍ റെയില്‍വേ മേല്‍പാലം ഭൂമി ഏറ്റെടുക്കല്‍ അന്തിമഘട്ടത്തില്‍

പുറയാര്‍ റെയില്‍വേ മേല്‍പാലം ഭൂമി ഏറ്റെടുക്കല്‍ അന്തിമഘട്ടത്തില്‍

ദേശം: കാലങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ പുറയാര്‍ റെയില്‍വേ മേല്‍പാലം നിര്‍മിക്കുന്നതിന് സ്ഥലമേറ്റെടുക്കല്‍ നടപടി അന്തിമഘട്ടത്തില്‍.

പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച്‌ അൻവര്‍ സാദത്ത് എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ മേല്‍പാലത്തിന്‍റെ സാങ്കേതികാനുമതിക്കായി ഡിസംബര്‍ 10ന് റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോര്‍പറേഷൻ നടപടി ആരംഭിക്കുമെന്നും സാങ്കേതികാനുമതി ലഭിച്ചാല്‍ ടെൻഡര്‍ നടപടികളും ആരംഭിക്കുമെന്ന് എം.എല്‍.എ അറിയിച്ചു.

പുറയാര്‍ മേല്‍പാലത്തിനും ഭൂമി ഏറ്റെടുക്കുന്നതിനുമായി 45.67 കോടിയുടെ ഭരണാനുമതിയാണ് ലഭിച്ചിട്ടുള്ളത്. അതില്‍ സ്ഥലമേറ്റെടുക്കുന്നതിന് ഒമ്ബതു കോടിയിലധികമാണ് വകയിരുത്തിയിട്ടുള്ളത്. പദ്ധതിക്കാവശ്യമായ ഭൂമി വിട്ടുനല്‍കുന്നതിന് 60 ഭൂവുടമകള്‍ക്കാണ് നഷ്ടപരിഹാരം നല്‍കേണ്ടിവരുന്നത്. അതില്‍ 54 പേരുടെ തുക ഇതിനകം കൈമാറിയിട്ടുണ്ട്. നാലുപേര്‍ക്കുള്ള നഷ്ടപരിഹാരത്തിന് ട്രഷറി നടപടി പൂര്‍ത്തീകരിച്ച്‌ വരുകയുമാണ്. ബാക്കി രണ്ടുപേര്‍ക്ക് നല്‍കേണ്ട 73 ലക്ഷത്തിന്‍റെ അധികതുകയുടെയും അനുമതി ലഭിച്ചതായും എം.എല്‍.എ അറിയിച്ചു. തുക ട്രഷറിയില്‍ വരുന്ന മുറക്ക് ഉടമകള്‍ക്ക് കൈമാറും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular