Saturday, May 18, 2024
HomeUncategorizedഇന്റര്‍നെറ്റ് എസ്യുവി എംജി ഹെക്ടര്‍ സ്വന്തമാക്കി ബിജുക്കുട്ടന്‍

ഇന്റര്‍നെറ്റ് എസ്യുവി എംജി ഹെക്ടര്‍ സ്വന്തമാക്കി ബിജുക്കുട്ടന്‍

ന്ത്യയിലെ ആദ്യ ഇന്റര്‍നെറ്റ് എസ്യുവിയായ എംജി ഹെക്ടര്‍ തന്റെ ഗാരജില്‍ എത്തിച്ച്‌ നടന്‍ ബിജുക്കുട്ടന്‍. താരം തന്നെയാണ് പുതിയ കാര്‍ സ്വന്തമാക്കിയതിന്റെ സന്തോഷം സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരിക്കുന്നത്.

കുടുംബസമേതം എത്തി ഹെക്ടറിന്റെ ഡെലിവറി ഏറ്റെടുക്കുന്ന വീഡിയോയും ഇദ്ദേഹം പങ്കുവെച്ചു. ഹെക്ടറിന്റെ പ്രീ ഫെയ്സ്ലിഫ്റ്റ് മോഡലാണ് ബിജുക്കുട്ടന്‍ വാങ്ങിയിരിക്കുന്നത്. ബര്‍ഗണ്ടി റെഡ് നിറത്തിലുള്ള മോഡലാണ് സ്വന്തമാക്കിയത്.

പെട്രോള്‍-ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളോടെ വിവിധ വേരിയന്റുകളിലായാണ് ഹെക്ടര്‍ വിപണിയില്‍ എത്തുന്നത്. ഇതില്‍ ഏത് വേരിയന്റാണ് ബിജുക്കുട്ടന്‍ വാങ്ങിയിരിക്കുന്നത് എന്നത് വ്യക്തമല്ല. കഴിഞ്ഞ വര്‍ഷമാണ് ഹെക്ടര്‍ ഫെയ്സ്ലിഫ്റ്റ് പതിപ്പ് അവതരിപ്പിച്ചത്. സ്‌റ്റൈല്‍, ഷൈന്‍, സ്മാര്‍ട്ട്, ഷാര്‍പ്പ്, സാവി എന്നീ വേരിയന്റുകളില്‍ വരുന്ന വാഹനത്തിന് 15 ലക്ഷം രൂപ മുതല്‍ 22 ലക്ഷം രൂപ വരെയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില വരുന്നത്. 6-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ സിവിടി ഓട്ടോമാറ്റിക് ഗിയര്‍ബോക്സിനൊപ്പം ലഭ്യമായ 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് ബേസ് മോഡലുകളില്‍ പ്രവര്‍ത്തിക്കുന്നത്. ഈ യൂണിറ്റ് 143 bhp കരുത്തില്‍ 250 Nm torque വരെ ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്. മുമ്ബ് ഈ എഞ്ചിന് 48-വോള്‍ട്ട് മൈല്‍ഡ്-ഹൈബ്രിഡ് സംവിധാനവും നല്‍കിയിരുന്നു. എന്നാല്‍ ഫെയ്സ്ലിഫ്റ്റ് എസ്യുവികളില്‍ ഈ ടെക്നോളജി ഇപ്പോള്‍ നല്‍കുന്നില്ല. കൂടാതെ പെട്രോള്‍ എഞ്ചിനിലെ 7-സ്പീഡ് ഡിസിടി ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സും കമ്ബനി നിര്‍ത്തലാക്കിയിരുന്നു. ഹാരിയര്‍, സഫാരി, കോമ്ബസ് എന്നിവയുമായി പങ്കിടുന്ന 2.0 ലിറ്റര്‍ യൂണിറ്റ് ഡീസല്‍ എഞ്ചിനും ഹെക്ടറിലുണ്ട്.

മുമ്ബത്തെപ്പോലെ ഹെക്ടര്‍ ഡീസലില്‍ ഒരു സിക്‌സ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സ് മാത്രമാണ് എംജി വാഗ്ദാനം ചെയ്യുന്നത്. ഓട്ടോമാറ്റിക് ഇല്ലാത്ത ഈ ഓപ്ഷന്‍ 170 bhp പവറില്‍ ഏകദേശം 350 Nm torque ആണ് വികസിപ്പിക്കുന്നത്. സുരക്ഷയ്ക്കും സാങ്കേതികവിദ്യയ്ക്ക് ഏറെ പ്രാധാന്യം നല്‍കി എത്തുന്ന ഹെക്ടറില്‍ ADAS ഉള്‍പ്പെടെയുള്ള സുരക്ഷ സംവിധാനങ്ങളും ഇപ്പോള്‍ ഒരുക്കിയിട്ടുണ്ട്. ബിജുക്കുട്ടന്‍ സ്വന്തമാക്കിയ പഴയ മോഡലില്‍ ഇത് ലഭ്യമല്ല. ലെയ്ന്‍-കീപ്പ് അസിസ്റ്റ്, ബ്ലൈന്‍ഡ് സ്‌പോട്ട് ഡിറ്റക്ഷന്‍, റിയര്‍ ക്രോസ്-ട്രാഫിക് അലേര്‍ട്ട്, ഫോര്‍വേഡ് കൂട്ടിയിടി മുന്നറിയിപ്പ്, ലെയിന്‍-ഡിപ്പാര്‍ച്ചര്‍ വാണിംഗ് തുടങ്ങിയ പുതിയ ഫീച്ചറുകളാണ് ഹെക്ടര്‍ എസ്യുവിയുടെ ADAS ഫീച്ചറിലേക്ക് എംജി കൊണ്ടുവന്നിരിക്കുന്നത്. എങ്കിലും പഴയ മോഡലും അത്ര മോശക്കാരനൊന്നുമല്ല. സവിശേഷതകളാല്‍ സമ്ബന്നമായ എസ്യുവിയില്‍ പലതരം മോഡേണ്‍ ഫീച്ചറുകളും കമ്ബനി നേരത്തെ തന്നെ ഉള്‍ക്കൊള്ളിച്ചിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular