Sunday, May 19, 2024
HomeKeralaസര്‍വകലാശാലകളുടെ നിയന്ത്രണം നഷ്ടമാവുമെന്ന ഭയം സിപിഎമ്മിനുണ്ട്: കെ. സുരേന്ദ്രൻ

സര്‍വകലാശാലകളുടെ നിയന്ത്രണം നഷ്ടമാവുമെന്ന ഭയം സിപിഎമ്മിനുണ്ട്: കെ. സുരേന്ദ്രൻ

തിരുവനന്തപുരം: എകെജി സെന്‍ററിലെ ഭരണം സര്‍വകലാശാലകളില്‍ അവസാനിപ്പിച്ചതു കൊണ്ടാണ് ഗവര്‍ണറോട് സിപിഎമ്മിന് അസഹിഷ്ണുത തോന്നുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. സര്‍വകലാശാലകളുടെ നിയന്ത്രണം നഷ്ടമാവുമെന്ന ഭയം സിപിഎമ്മിനുണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു.
യുഡിഎഫ് ഭരിക്കുമ്ബോള്‍ പോലും സര്‍വകലാശാലകളില്‍ സിപിഎം മേധാവിത്വമായിരുന്നു. ചീഫ് സെക്രട്ടറിമാരെയായിരുന്നു പണ്ട് ഗവര്‍ണര്‍മാര്‍ സര്‍വകലാശാലകളിലേക്ക് അയച്ചത്. എന്നാല്‍ ഇന്ന് മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്ക് സര്‍വകലാശാലകളുടെ ഭരണം കൈപിടിയില്‍ ഒതുക്കാനാവുന്നില്ല.സിപിഎം നേതാക്കളുടെ ഭാര്യമാരുടെ അനധികൃത നിയമനങ്ങള്‍ പാര്‍ട്ടി ഓഫീസില്‍ നിന്നുള്ള നിയമനങ്ങള്‍ യോഗ്യതയില്ലാത്ത വൈസ്ചാൻസലര്‍മാരെ നിയമിക്കുന്നത് എല്ലാം നിര്‍ത്തിയത് ആരിഫ് മുഹമ്മദ് ഖാനാണ്.

സര്‍വകലാശാലകളുടെ അധികാരം ചാൻസലര്‍ക്ക് തന്നെയാണെന്ന് സുപ്രീംകോടതി പറഞ്ഞു കഴിഞ്ഞു. ഗവര്‍ണറെ ഭീഷണിപ്പെടുത്താനാണ് സിപിഎം തെരുവ് യുദ്ധം നടത്തുന്നത്. എന്നാല്‍ സിപിഎമ്മിന് ആള് മാറി പോയി. സെനറ്റിലേക്ക് ആളുകളെ ശുപാര്‍ശ ചെയ്യാൻ സിപിഎം മന്ത്രിയെ നിശ്ചയിച്ചത് തെറ്റാണ്. കേരളത്തിലെ സര്‍വകലാശാലകള്‍ക്ക് സ്വയംഭരണാവകാശം കൊടുക്കുകയാണ് ഗവര്‍ണര്‍ ചെയ്യുന്നത്.

മുഖ്യമന്ത്രിയും മന്ത്രിമാരും പരസ്യമായി ഗവര്‍ണറെ അധിക്ഷേപിക്കുകയാണ്. ഗവര്‍ണര്‍ എന്തോ മഹാപരാധം ചെയ്യുന്നുവെന്നാണ് മുഖ്യമന്ത്രി പറയുന്നത്. എല്ലാ സര്‍വകലാശാലകളുടേയും ചാൻസിലറായ ഗവര്‍ണറെ എവിടെയും കാല് കുത്തിക്കില്ലെന്നാണ് എസ്‌എഫ് ഐ പറയുന്നത്.

ഗവര്‍ണറെ കാല് കുത്തിക്കില്ലെന്ന് എസ്‌എഫ്‌ഐ നേതാവ് പറഞ്ഞതാണ് തെറ്റാണ്. അതിനെയാണ് മുഖ്യമന്ത്രി ചോദ്യം ചെയ്യേണ്ടത്. ഗവര്‍ണര്‍ക്കെതിരെ തെമ്മാടിത്തരമാണ് എസ്‌എഫ് ഐ നടത്തുന്നത്. ഗവര്‍ണര്‍ക്കെതിരെ വച്ച പോലത്തെ ബാനര്‍ മുഖ്യമന്ത്രിക്കെതിരെ വയ്ക്കാൻ പറ്റുമോ?.

മാര്‍ര്‍ജി ഭവനില്‍ നിന്നും ഒരു ലിസ്റ്റും ആര്‍ക്കും കൊടുക്കുന്ന രീതി ബിജെപിക്കില്ല. ജെഎൻയുവിനെ സ്വാതന്ത്ര്യത്തിലേക്ക് കൊണ്ടുവരാൻ കഴിഞ്ഞിട്ടുണ്ടെങ്കില്‍ കേരളത്തിലെ സര്‍വകലാശാലകളിലും സ്വാതന്ത്ര്യത്തിന്‍റെ ശുദ്ധവായു കൊണ്ടുവരുമെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular