ലക്നോ: ഉത്തര്‍പ്രദേശില്‍ മൃഗശാലയിലെ ഹിപ്പോപ്പൊട്ടാമസിന്റെ ആക്രമണത്തില്‍ ജീവനക്കാരൻ കൊല്ലപ്പെട്ടു. ലക്നോവിലെ നവാബ് വാജിദ് അലി ഷാ സുവോളജിക്കല്‍ ഗാര്‍ഡനിലാണ് സംഭവം.
ദിവസവേതനക്കാരനായ സൂരജ് എന്നയാളാണ് മരിച്ചത്. ഹിപ്പോപ്പൊട്ടാമസിന്റെ കൂട് വൃത്തിയാക്കുന്നതിനിടെയാണ് സംഭവം. സൂരജിനെ ഉടൻതന്നെ സിവിക് ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.