Sunday, May 19, 2024
HomeUncategorizedശബരിമല: പതിനെട്ടാം പടികയറുന്നതിനിടെ തീര്‍ത്ഥാടകന് വീണ്ടും പൊലീസ് മര്‍ദ്ദനം

ശബരിമല: പതിനെട്ടാം പടികയറുന്നതിനിടെ തീര്‍ത്ഥാടകന് വീണ്ടും പൊലീസ് മര്‍ദ്ദനം

ബരിമല: ശബരിമല സന്നിധാനത്ത് പതിനെട്ടാം പടികയറുന്നതിനിടെ തീര്‍ത്ഥാടകന് വീണ്ടും പൊലീസ് മര്‍ദ്ദനം. ബാംഗ്ലൂര്‍ മൈസൂര്‍ റോഡ് ടോള്‍ ഗേറ്റ് കസ്തൂരി വൈ നഗറില്‍ എസ്.

രാജേഷ് (30) നാണ് മര്‍ദ്ദനമേറ്റത്. ശരീരത്തിെൻറ പിൻഭാഗത്ത് പല ഭാഗങ്ങളിലും അടിയേറ്റ് തിണിര്‍ത്ത പാടുകളുണ്ട്. ഞായറാഴ്ച വൈകിട്ട് 5.30 ഓടെയായിരുന്നു സംഭവം.

ബാംഗ്ലൂരില്‍ നിന്നും എത്തിയ 22 അംഗ സംഘത്തോടൊപ്പം ശബരിമല ദര്‍ശനത്തിന് എത്തിയതായിരുന്നു രാജേഷ്. സംഘാംഗമായ മുരളിയുടെ ആറു വയസ്സുകാരനായ മകൻ രാജേഷിനൊപ്പം ആണ് പടി ചവിട്ടിയത്. ഒപ്പം ഉണ്ടായിരുന്ന കുട്ടി വേഗത്തില്‍ പടി കയറുന്നില്ല എന്ന് ആരോപിച്ച്‌ പൊലീസുകാര്‍ തന്നെ മര്‍ദ്ദിക്കുകയായിരുന്നുവെന്ന് രാജേഷ് പറഞ്ഞു.

മര്‍ദ്ദനത്തില്‍ പരിക്കേറ്റ രാജേഷിനെ ഒപ്പമുണ്ടായിരുന്നവര്‍ സന്നിധാനം ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തമിഴ്നാട് തഞ്ചാവൂര്‍ സ്വദേശി ദയാനന്ദ് (24) നും പതിനെട്ടാം പടിയില്‍ ഉണ്ടായ പൊലീസ് അതിക്രമത്തില്‍ പരിക്കേറ്റ് കഴിഞ്ഞ ദിവസം സന്നിധാനം ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ഈ സംഭവത്തെ കുറിച്ചുള്ള വിവരങ്ങള്‍ സന്നിധാനം എഡിഎമ്മില്‍ തേടിയതായും വിശദമായ അന്വേഷണം നടത്തുമെന്നും ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular