Tuesday, May 7, 2024
HomeKeralaതീയതി മാറി നങ്ങ്യാര്‍കൂത്തില്‍ നഷ്ടം; കേരളനടനത്തില്‍ നേട്ടമുണ്ടാക്കി ആമി

തീയതി മാറി നങ്ങ്യാര്‍കൂത്തില്‍ നഷ്ടം; കേരളനടനത്തില്‍ നേട്ടമുണ്ടാക്കി ആമി

കൊല്ലം: നങ്ങ്യാര്‍ക്കൂത്തിലും കേരള നടനത്തിലും മത്സരിക്കാനാണ് കോഴിക്കോട് സെന്റ് ജോസഫ് ആംഗ്ലോ ഇന്ത്യൻ സ്കൂളിലെ ഒമ്ബതാം ക്ലാസ് വിദ്യാര്‍ഥിനി ആമി കൊല്ലത്തേക്കു പുറപ്പെട്ടത്.

പാതി വഴിയിലെത്തിയപ്പോഴാണറിഞ്ഞത് നങ്ങ്യാര്‍ കൂത്ത് മത്സരം കഴിഞ്ഞെന്ന്. ഒരുക്കങ്ങളെല്ലാം വെറുതെ ആയെന്നറിഞ്ഞതോടെ ആമി കരച്ചിലായി. ആ സങ്കടം മാറാതെയാണ് കേരള നടനത്തില്‍ ഊര്‍മിളയായി ആടിത്തീര്‍ത്തത്.

കലോത്സവ തീയതിയില്‍ വന്ന മാറ്റമാണ് ആമിയുടെ നങ്ങ്യാര്‍ കൂത്തിലെ അവസരം തട്ടിത്തെറിപ്പിച്ചത്. അഞ്ചിനാണ് നങ്ങ്യാര്‍കൂത്ത് എന്നാണ് ആദ്യം അറിയിച്ചിരുന്നത്. പിന്നീട് നാലിലേക്കു മാറ്റിയ കാര്യം അറിയാതെ പോയി. തങ്ങളുള്‍പ്പെട്ട വാട്സ്ഗ്രൂപ്പില്‍ ഈ വിവരം വന്നില്ലെന്നാണ് ആമി പറയുന്നത്. നങ്ങ്യാര്‍ക്കൂത്തില്‍ ജില്ലയില്‍ മൂന്ന് പോയന്റിനാണ് ഒന്നാം സ്ഥാനം നഷ്ടപ്പെട്ടത്. കോടതിയില്‍ അപ്പീല്‍ നല്‍കിയാണ് മത്സരത്തിനുപോന്നത്. മൂന്നാം ക്ലാസ് മുതലേ നൃത്തം അഭ്യസിക്കുന്നുണ്ട് ആമി. കേരള നടനത്തില്‍ കലാമണ്ഡലം സത്യവ്രതനാണ് ഗുരു. സെന്തില്‍ പിക്ചേഴ്സ് ഉടമ രാജേഷിന്റെയും വിജില രാജേഷിന്റെയും മകളാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular