Friday, May 3, 2024
HomeKeralaകുവൈത്ത്: കോഴിക്കോട് ജില്ല അസോസിയേഷൻ വിദ്യാഭ്യാസ അവാര്‍ഡ് വിതരണം

കുവൈത്ത്: കോഴിക്കോട് ജില്ല അസോസിയേഷൻ വിദ്യാഭ്യാസ അവാര്‍ഡ് വിതരണം

കുവൈത്ത് സിറ്റി: കോഴിക്കോട് ജില്ല അസോസിയേഷൻ കുവൈത്ത്‌ 10, 12 ക്ലാസുകളില്‍ ഉന്നത വിജയം നേടിയ മെംബര്‍മാരുടെ മക്കള്‍ക്കുള്ള വിദ്യാഭ്യാസ അവാര്‍ഡുകള്‍ വിതരണം ചെയ്തു.

അബ്ബാസിയ പോപ്പിൻസ് ഹാളില്‍ നടന്ന പരിപാടിയില്‍ പ്രസിഡന്‍റ് പി.വി. നജീബ് അധ്യക്ഷത വഹിച്ചു. രക്ഷാധികാരി ഹമീദ് കേളോത്ത് ഉദ്ഘാടനം ചെയ്തു. രക്ഷാധികാരി രാഗേഷ് പറമ്ബത്ത്, മഹിളാവേദി സെക്രട്ടറി ടി.എസ്. രേഖ എന്നിവര്‍ ആശംസകള്‍ അറിയിച്ചു.

പത്താം തരത്തില്‍ ഉയര്‍ന്ന വിജയം കരസ്ഥമാക്കിയ ഫാത്തിമ ഹിബ, അലൻ വി. അനില്‍, ഹരിനന്ദ്, ഇഷാൻ ഷംസുദ്ദീൻ, ലിബ ഫാത്തിമ, നിഖിത ശിവകുമാര്‍, ശിവപ്രകാശ്, ഫാത്തിമ റഹല, പ്ലസ് ടു വിദ്യാര്‍ഥികളായ അഞ്ജന പ്രമോദ്, സൂര്യകാന്ത് സന്തോഷ്, അഫ്ലാഹ് സെനിൻ, മിൻഹ മുത്തലിബ് ആനപ്പാറ, ആയിഷ മനാല്‍, അമീൻ അഹ്സൻ, അഥീന എം, അഭിഷേക് കൃഷ്ണ, അവന്തിക ബാബു, നീറ്റ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ ഷെസ ഗഫൂര്‍ എന്നിവര്‍ അവാര്‍ഡുകള്‍ ഏറ്റുവാങ്ങി. അസോസിയേഷൻ ജനറല്‍ സെക്രട്ടറി ജാവേദ് ബിൻ ഹമീദ് സ്വാഗതവും ട്രഷറര്‍ സന്തോഷ്കുമാര്‍ നന്ദിയും പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular