Thursday, May 9, 2024
HomeKerala"ഇ.പി" യുടെ "ബ്ലാക്ക് ടീ"യും "പി.ജെ" യുടെ ഡെല്‍ഹി "പരിപ്പുവട"യും: ആര്‍.എസ്.എസ്സുകാര്‍ കൊലചെയ്ത രക്തസാക്ഷികളെ മറന്ന...

“ഇ.പി” യുടെ “ബ്ലാക്ക് ടീ”യും “പി.ജെ” യുടെ ഡെല്‍ഹി “പരിപ്പുവട”യും: ആര്‍.എസ്.എസ്സുകാര്‍ കൊലചെയ്ത രക്തസാക്ഷികളെ മറന്ന ഇപി

ല്ലെങ്കിലും കമ്യൂണിസ്റ്റുകാര്‍ എല്ലാക്കാലത്തും കട്ടന്‍ ചായയും പരിപ്പുവടയും കഴിച്ചു കൊണ്ടിരുന്നോണം എന്നാണോ ധിച്ചു വെച്ചിരിക്കുന്നത് എന്നാണ് സഖാവ് ഇപി ജയരാജന്‍ മൈക്കിലൂടെ അണികളെ ഉദ്‌ബോധിപ്പിച്ചത്.

ഈ ഉദ്ബധനത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ടെങ്കിലും ഇപ്പോള്‍ അതിന് വലിയ പ്രസക്തി ഉണ്ടായിരിക്കുന്നു. പാര്‍ട്ടിയെ മുച്ചൂടും വെട്ടിലാക്കിയാല്‍ പിന്നെ, പഴയ കട്ടന്‍ചായക്കഥ പുറത്തു പറയാതിരിക്കാനാവുമോ. കാലം മാറിപ്പോയത് അറിയാത്ത ‘തട്ടുചായ’ വിറ്റു ജീവിക്കുന്ന പാവം സഖാക്കള്‍ക്ക് ഇപിയുടെ ആധുനിക ‘ബ്ലാക്ക് ടീ’യുടെ വളര്‍ച്ചയൊന്നും അളക്കാനായില്ല.

പക്ഷെ, അന്നും ഇന്നും വിളിക്കുന്ന മുദ്രാവാക്യത്തിനും പിടിക്കുന്ന കൊടിക്കും കാലത്തിനനുസരിച്ച്‌ മാറ്റം വന്നിട്ടില്ല എന്നത് സത്യം തന്നെയാണ്. കാലം മാറിയാലും കഥ മാറിയാലും കമ്യൂണിസ്റ്റുകാരുടെ ശീലങ്ങളും അടയാളങ്ങളും മാറില്ലതന്നെ. പക്ഷെ, ഇ.പിയെ കാണാന്‍ ഡെല്‍ഹിയില്‍ നിന്നെത്തിയ അതിഥി പ്രകാശ് ജാവദേക്കറുമായി മകന്റെ വീട്ടിലിരുന്ന് പുതിയ ബ്ലാക്ക് ടീയും പരിപ്പുവടയും കഴിച്ചത് എന്തിനായിരുന്നു. കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ നയങ്ങള്‍ മാറ്റാനുള്ള താത്വികമായ അവലോകനമായിരുന്നോ. അതോ ബി.ജെ.പിയുടെ രാഷ്ട്രീയ തന്ത്രങ്ങളെ കുറിച്ചുള്ള ആശയ വിനിമയമോ.

രണ്ടായാലും പാര്‍ട്ടി കേന്ദ്ര കമ്മിറ്റി അംഗത്തിന്റെ നടപടിക്ക് ആരും കൂട്ടു നില്‍ക്കില്ല. ഇത് അറിയാവുന്നതു കൊണ്ടാണല്ലോ, രഹസ്യമായി ജാവദേക്കര്‍ ഇപിയുടെ വീട്ടില്‍ എത്തിയത്. ഡെല്‍ഹിയില്‍ നിന്നും കൊണ്ടുവന്ന പരിപ്പുവട രുചികരമായി കഴിച്ചപ്പോള്‍ ഇപി ഒന്ന് ഒാര്‍ക്കണമായിരുന്നു. ഈ പാര്‍ട്ടിയില്‍ ആര്‍.എസ്.എസ്സുകാര്‍ കാലപുരിക്കയച്ച അസംഖ്യം രക്തസാക്ഷികളുണ്ടെന്ന്. അവരുടെ രക്തത്തില്‍ മുക്കിയാണ് ജാവദേക്കര്‍ കൊണ്ടുവന്ന ആധുനിക പരിപ്പുവട ജയരാജന്‍ തിന്നത്. ജാവദേക്കര്‍ സി.പി.എമ്മിലേക്ക് വരാന്‍ വേണ്ടി ഇപിയെ കണ്ടതല്ലെന്ന് വ്യക്തമാണ്.

അങ്ങനെയെങ്കില്‍ ഡെല്‍ഹിയില്‍ വെച്ച്‌ യെച്ചൂരിയെ കണ്ടാല്‍ മതിയായിരുന്നു. എന്നാല്‍, ഈ കൂടിക്കാഴ്ച ഇപിക്ക് ബി.ജെ.പിയിലേക്ക് പോകാനുള്ള വഴിയൊരുക്കല്‍ തന്നെയാണ്. കൂടിക്കാഴ്ച തികച്ചും വ്യക്തിപരം എന്നാണ് ഇ.പി ഇതേക്കുറിച്ച്‌ പ്രതികരിച്ചത്. പക്ഷെ, കുടുംബ പരമായോ (വിവാഹം, അമ്മവഴിയോ, അച്ഛന്‍ വഴിയോ ബന്ധം, കുടുംബ സുഹൃത്തുക്കള്‍), വ്യക്തി പരമായി ബിസിനസ് പങ്കാളിയോ അല്ലെന്നിരിക്കെ ഇ.പിയും ജാവദേക്കറും തമ്മില്‍ രാഷ്ട്രീയ ബന്ധം മാത്രമാണുളളത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇരുവരും കൂടിക്കാഴ് നടത്തിയതും.

പഴയകാല പാര്‍ട്ടീ ചരിത്രങ്ങളെ പുറത്തെ വെയിലിലേക്ക് വലിച്ചെറിഞ്ഞിട്ട്, ആധുനിക പാര്‍ട്ടിയെ കെട്ടിപ്പടുക്കാനായിരുന്നു ഇ.പി എപ്പോഴും ശ്രമിച്ചത്. എന്നാല്‍, അതിനൊക്കെ ഇടയ്ക്കിടയ്ക്ക് തിരിച്ചടികളും കിട്ടിക്കൊണ്ടിരുന്നു. ജയരാജന് എപ്പോഴും പാര്‍ട്ടിയിലും പുറത്തും ജയം മാത്രമായിരുന്നില്ല കിട്ടിയിരുന്നത്. ഉള്‍പ്പാര്‍ട്ടി അധികാരപ്പോരാട്ടത്തില്‍ വിഎസിനെ വെട്ടി പിണറായി വിജയന്‍ സമ്ബൂര്‍ണ അധികാരം സ്ഥാപിച്ചതോടെ ഇപി കൂടുതല്‍ ശക്തനായി.

പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനി ജനറല്‍ മാനേജറായി. അവിടെയും അദ്ദേഹം പ്രയോഗിക രാഷ്ട്രീയത്തിന്റെ വക്തവായി. പണമില്ലാതെ പാര്‍ട്ടിയില്ലെന്ന തത്വം. എന്തിനും പണം വേണം. അതുണ്ടാക്കാതെ പാര്‍ട്ടിക്കു നിലനില്‍പ്പില്ലെന്നാണ് ഇ.പി മതം. അങ്ങനെയാണ് ദേശാഭിമാനിക്കു വേണ്ടി വിവാദ ലോട്ടറി വ്യവസായി സാന്റിയാഗോ മാര്‍ട്ടിനില്‍ നിന്ന് രണ്ട് കോടി രൂപ വാങ്ങുന്നത്. ഇത് വിവാദമായപ്പോള്‍ ദേശാഭിമാനി ജനറല്‍ മാനേജര്‍ സ്ഥാനത്തു നിന്ന് മാറ്റിനിര്‍ത്തപ്പെട്ടു. തൊട്ടു പിന്നാലെ പണമിടപാട് സ്ഥാപനമായ ലിസ്സുമായി ബന്ധപ്പെട്ട കോഴക്കേസിലും പെട്ടു.

പാലക്കാട് സിപിഎം പ്ലീനത്തിന്റെ അവസാന ദിവസം ദേശാഭിമാനി വിവാദ വ്യവസായി ചാക്ക് രാധാകൃഷ്ണന്റെ ആശംസ പ്രസിദ്ധീകരിച്ചു. ഇതും ഇപിയുടെ കാര്‍മ്മികത്വത്തിലായിരുന്നു. ചാക്ക് രാധാകൃഷ്ണനില്‍ നിന്നും കോടികള്‍ വാങ്ങിയെന്ന ആക്ഷേപം പിന്നീടുള്ള വര്‍ഷങ്ങളിലെല്ലാം പാര്‍ട്ടിക്ക് പ്രതിരോധിക്കേണ്ടി വന്നിട്ടുണ്ടെന്നത് രാഷ്ട്രീയ ചരിത്രമാണ്. ചാക്ക് രാധാകൃഷ്ണന്റെ ആശംസയ്ക്കും ജയരാജന്‍ പറഞ്ഞതാണ് കട്ടന്‍ചായയും പരിപ്പുവടയുമല്ല ഇക്കാലത്തെ കമ്മ്യൂണിസ്റ്റ് ധാര്‍മികതയുടെ അളവുകോല്‍ ആകേണ്ടതെന്ന്.

അധികാര രാഷ്ട്രീയത്തിലൂടെ പാര്‍ട്ടിയുടെയും നേതാക്കളുടെയും സമ്ബദ്ഘടനയെ പരിപോഷിപ്പിക്കുകയാണ് വേണ്ടതെന്നാണ് ഇ.പി അപ്പോഴും പറഞ്ഞിരുന്നത്. മറ്റൊരു കാര്യം പറയാതെ വയ്യ. ഇ.പിയെപ്പോലെ മറ്റൊരു നേതാവും സ്വയം ഇല്ലാതായി പാര്‍ട്ടിക്ക് സാമ്ബത്തിക അടിത്തറ നല്‍കിയിട്ടില്ല. തിരുവനന്തപുരത്തെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രേഖറിന്റെ ഉടമസ്ഥതയിലുള്ള വൈദേകം റിസോര്‍ട്ടിന്റെ പേരിലും വിവാദങ്ങള്‍ ഇ.പിയുടെ പിന്നാലെ കൂടിയിരുന്നു. തനിക്കു പങ്കില്ലെന്ന് പറഞ്ഞിരുന്നിടത്തു നിന്നും റിസോര്‍ട്ട് ഓഹരി വിറ്റൊഴിയാന്‍ തീരുമാനിച്ചതോടെ ഇപിയുടെ പങ്ക് പുറത്താവുകയും ചെയ്തു.

ഭാര്യ സഹകരണ ബാങ്കില്‍നിന്ന് വിരമിച്ചപ്പോള്‍ കിട്ടിയ പണമാണ് നിക്ഷേപത്തിന് ഉപയോഗിച്ചതെന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം. ഒന്നാം പിണറായി സര്‍ക്കാരില്‍ വ്യവായം, കായിക മന്ത്രിയായിരുന്ന ഇ.പി ബന്ധുനിയമന വിവാദത്തില്‍പ്പെട്ട് രാജിവെച്ചു. പിന്നീട് വിജിലന്‍സ് കുറ്റവിമുക്തനാക്കി മന്ത്രിസഭയില്‍ തിരിച്ചെത്തി. പക്ഷെ, പിന്നീട് തുടര്‍ച്ചയായ രണ്ടു തവണയില്‍ കൂടുതല്‍ മത്സരിക്കേണ്ടെന്ന് പാര്‍ട്ടി തീരുമാനം തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിന് തിരശ്ശീലയിടുകയായിരുന്നു. ഇതോടെ പാര്‍ട്ടിയിലെ സ്ഥാനം ഉറപ്പിക്കാനുള്ള ശ്രമമായി.

കോടിയേരി ബാലകൃഷ്ണന്റെ മരണത്തോടെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി സ്ഥാനം തന്നിലേക്ക വരുമെന്ന് അതിയായി മനക്കോട്ട കെട്ടിയിരുന്ന ജയരാജന് പിണറായി വിജയന്‍ തന്നെയാണ് തിരിച്ചടി നല്‍കിയത്. എം.വി ഗോവന്ദനെ സെക്രട്ടറിയാക്കിക്കൊണ്ടാണ് ഇ.പിക്കുള്ള പണി കൊടുത്തത്. പാര്‍ട്ടിയുടെ ഈ നിലപാട് ജയരാജനെന്ന കമ്യൂണിസ്റ്റുകാരനില്‍ മാറ്റത്തിന്റെ തുടക്കമിട്ടു.

എല്‍.ഡി.എഫ് കണ്‍വീനറായിരുന്ന എ.വിജയരാഘവനെ ലോക്‌സഭയിലേക്ക് മത്സരിപ്പിക്കാന്‍ തീരുമാനിച്ചതോടെ ഇപി ജയരാജന് എല്‍.ഡി.എഫ് കണ്‍വീനര്‍ സ്ഥാനം ആശ്വാസമായി കിട്ടി. പക്ഷെ, അതുകൊണ്ടൊന്നും ഇപി യെ സമാധാനിപ്പിക്കാന്‍ കഴിഞ്ഞില്ലെന്നതാണ് സത്യം. എസ്‌എഫ്‌ഐയിലൂടെ പൊതുരംഗത്ത് എത്തിയ ഇദ്ദേഹം 1987ല്‍ ഡിവൈഎഫ്‌ഐയുടെ പ്രഥമ അഖിലേന്ത്യാ പ്രസിഡന്റ് ആയിരുന്നു.

ദീര്‍ഘകാലം കണ്ണൂര്‍ ജില്ല സെക്രട്ടറിയായും തൃശ്ശൂര്‍ ജില്ലാസെക്രട്ടറിയുടെ ചുമതലയിലും പ്രവര്‍ത്തിച്ചു. കര്‍ഷകസംഘം സംസ്ഥാന പ്രസിഡന്റ്, ദേശാഭിമാനി ജനറല്‍ മാനേജര്‍ എന്നീ ചുമതലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1991ല്‍ അഴീക്കോട് നിന്ന് നിയമസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2011ലും 2016ലും മട്ടന്നൂരില്‍ നിന്നും നിയമസഭയിലെത്തി. സി.പി.എമ്മിന്റെ കട്ടന്‍ ചായയും പരിപ്പു വടയും ഉപേക്ഷിച്ച്‌ ബ്ലാക്ക് ടീയും പരിപ്പുവടയും കഴിക്കാന്‍ ബ.ജെ.പിയിലേക്കു പോകുമോ എന്നു മാത്രമേ അറിയേണ്ടതുള്ളൂ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular