Saturday, May 11, 2024
HomeIndiaപ്രധാനമന്ത്രി മോദി 16ന് കൊച്ചിയില്‍; മൂന്ന് പരിപാടികള്‍

പ്രധാനമന്ത്രി മോദി 16ന് കൊച്ചിയില്‍; മൂന്ന് പരിപാടികള്‍

കൊച്ചി: ഈമാസം 16ന് കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി റോഡ് ഷോ ഉള്‍പ്പെടെ മൂന്നു പരിപാടികളില്‍ പങ്കെടുക്കും.

അന്ന് കൊച്ചിയില്‍ തങ്ങുന്ന അദ്ദേഹം 17ന് മടങ്ങും.

ബി.ജെ.പിയുടെ ബൂത്തു കമ്മിറ്റികളായ ശക്തികേന്ദ്രയുടെ ചുമതലക്കാരായ 5000 പേര്‍ പങ്കെടുക്കുന്ന യോഗത്തില്‍ 16ന് വൈകിട്ട് പ്രധാനമന്ത്രി പ്രസംഗിക്കും. എറണാകുളം മറൈൻഡ്രൈവില്‍ തയ്യാറാക്കുന്ന പന്തലിലാണ് സമ്മേളനം. നഗരത്തില്‍ ഒരുക്കുന്ന റോഡ് ഷോയിലും പങ്കെടുക്കും.

നടൻ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാൻ 17ന് രാവിലെ 8ന് ഹെലികോപ്ടറില്‍ ഗുരുവായൂരിലെത്തും. സമൂഹവിവാഹത്തിലും പങ്കെടുക്കും. തിരിച്ചെത്തുന്ന അദ്ദേഹം രാവിലെ 10.30ന് കൊച്ചി കപ്പല്‍ശാലയുടെ അന്താരാഷ്ട്ര കപ്പല്‍ അറ്റകുറ്റപ്പണി കേന്ദ്രം, പുതിയ ഡ്രൈഡോക്ക് എന്നിവയുടെ ഉദ്ഘാടനം നിര്‍വഹിക്കും. തുടര്‍ന്ന് ഡല്‍ഹിയിലേക്ക് മടങ്ങും.

കൊച്ചിയില്‍ ഗ്രാൻഡ് ഹയാത്തില്‍ അദ്ദേഹം താമസിക്കുമെന്നാണ് സൂചനകളെങ്കിലും സ്ഥിരീകരിച്ചിട്ടില്ല. താമസസ്ഥലത്തോട് ചേര്‍ന്നാകും റോഡ് ഷോ ഒരുക്കുകയെന്ന് ബി.ജെ.പി വൃത്തങ്ങള്‍ പറഞ്ഞു. പരിപാടികളുടെ വിശദാംശങ്ങള്‍ ഔദ്യോഗികമായി ലഭിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular