Saturday, May 18, 2024
HomeUncategorizedരാമക്ഷേത്ര പ്രതിഷ്ഠാചടങ്ങ്: ഹോട്ടലുകളിലെ ശരാശരി ദിവസ വാടക 75,000

രാമക്ഷേത്ര പ്രതിഷ്ഠാചടങ്ങ്: ഹോട്ടലുകളിലെ ശരാശരി ദിവസ വാടക 75,000

അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിന് ഇനി ഏതാനും ദിവസങ്ങള്‍ മാത്രം. അയോധ്യയില്‍ ഹോട്ടല്‍ നിരക്ക് കുതിച്ചുയരുകയാണ്.

പല ഹോട്ടലുകളുടേയും നിരക്ക് അഞ്ചിരട്ടിയലധികമാണ്. ജനുവരി 22-ന് നടക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെ നിരവധി പേരാണ് പങ്കെടുക്കുന്നത്. അയോധ്യയിലെ ഹോട്ടലുകളിലെ ശരാശരി ദിവസ വാടക 75,000 രൂപയോളം ഉയര്‍ന്നിട്ടുണ്ട്.

അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠയേത്തുടര്‍ന്ന് സമീപ നഗരങ്ങളിലെയും ഹോട്ടല്‍ നിരക്കില്‍ വൻ വര്‍ധനയുണ്ടായിട്ടുണ്ട്. ഉദ്ഘാടനതീയതിക്ക് വളരെ മുന്നേതന്നെ അയോധ്യാ നഗരത്തിലെ വലിയ പല ഹോട്ടലുകളിലെയും മുറികള്‍ പൂര്‍ണമായും ബുക്ക് ചെയ്യപ്പെട്ടിരുന്നു. പ്രധാനമായും ലഖ്നോ, പ്രയാഗ് രാജ്, ഗോരഖ്പുര്‍ എന്നിവിടങ്ങളിലെ ഹോട്ടല്‍ നിരക്കാണ് കുതിച്ചുയര്‍ന്നിരിക്കുന്നത്.

അയോധ്യയിലെ ഒരു സാധാരണ ഹോട്ടലിലെ ആറ് കിടക്കകളുള്ള മുറിക്ക് 147,500 രൂപയാണ് ഹോട്ടല്‍ ബുക്കിങ് സൈറ്റുകളിലെ നിരക്ക്. ഇതില്‍ കൂടിയും കുറഞ്ഞുമാണ് മറ്റു പല ഹോട്ടലുകളിലെയും നിരക്ക്. സാധാരണയായി രണ്ടായിരത്തില്‍ താഴെ മാത്രം നിരക്ക് ഈടാക്കിയിരുന്ന ഹോട്ടലുകളാണ് ഇവയില്‍ പലതും. പല വിനോദസഞ്ചാര കേന്ദ്രങ്ങളിലേതിനേക്കാള്‍ ഏഴുപത് ശതമാനത്തിലധികം ഹോട്ടല്‍ ബുക്കിങ് ആണ് അയോധ്യയില്‍ ഈ ദിവസങ്ങളില്‍ ഉണ്ടായിരിക്കുന്നതെന്ന് ഒയോ സി.ഇ.ഒ റിതേഷ് അഗര്‍വാള്‍ വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular