Sunday, May 5, 2024
HomeKeralaദേശീയ സ്റ്റാര്‍ട്ടപ്പ് റാങ്കിംഗ്: കേരളം ഒന്നാമത്‌

ദേശീയ സ്റ്റാര്‍ട്ടപ്പ് റാങ്കിംഗ്: കേരളം ഒന്നാമത്‌

തിരുവനന്തപുരം: കേന്ദ്ര വാണിജ്യ മന്ത്രാലയവും സ്റ്റാര്‍ട്ടപ്പ് ഇന്ത്യയും സംയുക്തമായി ഏര്‍പ്പെടുത്തിയ ദേശീയ സ്റ്റാര്‍ട്ടപ്പ് റാങ്കിംഗില്‍ ബെസ്റ്റ് പെര്‍ഫോര്‍മര്‍ പുരസ്കാരം കേരളത്തിനു ലഭിച്ചു.
കഴിഞ്ഞ മൂന്നു തവണയായി ടോപ് പെര്‍ഫോമര്‍ പുരസ്കാരം കരസ്ഥമാക്കി വരുന്ന കേരളം ഇതാദ്യമായാണു ദേശീയ സ്റ്റാര്‍ട്ടപ്പ് രംഗത്തെ പരമോന്നത പുരസ്കാരം സ്വന്തമാക്കുന്നത്. ദേശീയ സ്റ്റാര്‍ട്ടപ്പ് ദിനത്തോടനുബന്ധിച്ച്‌ ന്യൂഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര വാണിജ്യ മന്ത്രി പീയൂഷ് ഗോയലാണു പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചത്.

സ്റ്റാര്‍ട്ടപ്പുകള്‍, വിദ്യാര്‍ഥികള്‍, വനിതാ സംരംഭകര്‍ എന്നിവര്‍ക്ക് നല്‍കി വരുന്ന സ്ഥാപിതമായ പിന്തുണ, സ്റ്റാര്‍ട്ടപ്പുകള്‍ക്കു നിക്ഷേപകരുമായി നേരിട്ട് ബന്ധപ്പെടാനുള്ള അവസരമൊരുക്കുന്ന ഇഗ്നൈറ്റ് കാലിക്കറ്റ് പോലുള്ള പരിപാടികള്‍, ഗ്രാമീണ മേഖലകളില്‍ ആശാവഹമായ മാറ്റം കൊണ്ടു വരാൻ ശ്രമിക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള പ്രോത്സാഹനം എന്നിവയാണ് കേരളത്തെ ബെസ്റ്റ് പെര്‍ഫോര്‍മര്‍ പുരസ്കാരത്തിലേക്ക് എത്തിച്ചത്.

മൊത്തം 5,000 ലധികം സ്റ്റാര്‍ട്ടപ്പുകളാണ് കെഎസ്‌യുഎമ്മില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ 240 ലധികം വിപണിപ്രവേശനം നടത്തിക്കഴിഞ്ഞു. നൂറിലധികം സ്റ്റാര്‍ട്ടപ്പുകള്‍ വനിതാസംരംഭകരുടേതാണ്. 14 ജില്ലകളിലുമായി 50 ലധികം ഇൻകുബേറ്ററുകള്‍ പ്രവര്‍ത്തിക്കുന്നു.

സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി അവബോധന പരിപാടികള്‍, നിക്ഷേപ സമാഹരണ പദ്ധതികള്‍, പുനരുപയോഗ ഊര്‍ജം, സുസ്ഥിരത, കാലാവസ്ഥാ വ്യതിയാനം എന്നിവയിലൂന്നിയ 40 ല്‍പരം സ്റ്റാര്‍ട്ടപ്പുകള്‍, ഗ്രാമീണ വികസനത്തിലൂന്നിയ സ്റ്റാര്‍ട്ടപ്പുകള്‍ എന്നിവയാണ് കേരള സ്റ്റാര്‍ട്ടപ്പ് മിഷനിലുള്ളത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular