Sunday, May 12, 2024
HomeKeralaനൈപുണ്യ വികസനം; ഭിന്നശേഷി തൊഴില്‍ പരിശീലനകേന്ദ്രം തുടങ്ങി

നൈപുണ്യ വികസനം; ഭിന്നശേഷി തൊഴില്‍ പരിശീലനകേന്ദ്രം തുടങ്ങി

വേങ്ങര: വലിയോറ മനാട്ടിപ്പറമ്ബ് റോസ് മാനറില്‍ ഭിന്നശേഷി തൊഴില്‍ പരിശീലന കേന്ദ്രത്തിന് തുടക്കമായി. കാഴ്ച, കേള്‍വി, സംസാര, ചലന വൈകല്യമുള്ള 18 മുതല്‍ 35 വരെ വയസ്സുള്ള 10ാം ക്ലാസ് വിദ്യാഭ്യാസമുള്ളവർക്കാണ് തുടക്കത്തില്‍ പരിശീലനം.

പ്രമുഖ കമ്ബനികളുടെ റീട്ടെയ്ല്‍ ഔട്ട്ലെറ്റുകളില്‍ കസ്റ്റമർ കെയർ, സെയില്‍സ്, കാഷ്, അക്കൗണ്ടിങ്, പാക്കിങ് എന്നിവയില്‍ 45 ദിവസം പരിശീലനം നല്‍കി ഇവരെ ജോലിക്ക് പ്രാപ്‌തരാക്കും. ആദ്യ ബാച്ച്‌ പി.കെ. കുഞ്ഞാലിക്കുട്ടി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി. ഹസീന ഫസല്‍ അധ്യക്ഷത വഹിച്ചു. പറങ്ങോടത്ത് അബ്ദുല്‍ അസീസ്, കെ. നജ്‌മുന്നീസ സ്വാദിഖ്, പി.കെ. അസ്‍ലു, പി.കെ. അലി അക്ബർ, കോഓഡിനേറ്റർ നീതു എന്നിവർ സംസാരിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular