Monday, May 13, 2024
HomeKeralaഭക്ഷ്യവിഷബാധ; നൂറോളംപേര്‍ ചികിത്സതേടി

ഭക്ഷ്യവിഷബാധ; നൂറോളംപേര്‍ ചികിത്സതേടി

കാഞ്ഞങ്ങാട്: ഭക്ഷ്യവിഷബാധയെ തുടർന്ന് നൂറോളം പേർ വിവിധ ആശുപത്രികളില്‍ ചികിത്സതേടി. സ്ഥലത്ത് ഹെല്‍പ് ഡെസ്ക് പ്രവർത്തനം ആരംഭിച്ചു.

ആരോഗ്യവകുപ്പ് അധികൃതർ സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി. വെസ്റ്റ് എളേരി പുങ്ങംചാല്‍ കളരിക്ഷേത്രത്തില്‍ നടന്ന കളിയാട്ട മഹോത്സവത്തില്‍ പങ്കെടുത്തവവരിലാണ് ഭക്ഷ്യവിഷബാധയുടെ ലക്ഷണമുണ്ടായത്. കുട്ടികള്‍ ഉള്‍പ്പെടെ ചികിത്സതേടിയിട്ടുണ്ട്. ആരുടെയും നില ഗുരുതരമല്ല.

ചർദ്ദി, വയറുവേദന ലക്ഷണങ്ങളോടെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഐസ് ക്രീം കഴിച്ച കുട്ടികള്‍ക്കും വിഷബാധയുണ്ടായെന്ന് പറയുന്നുണ്ട്. വെള്ളരിക്കുണ്ട് ബ്ലോക്ക്‌ കുടുംബാരോഗ്യകേന്ദ്രത്തില്‍ കഴിഞ്ഞ ദിവസം രാത്രി 11 മുതല്‍ പ്രത്യേക ഒ.പി പ്രവർത്തനമാരംഭിച്ചു. ആരോഗ്യവിഭാഗം പ്രവർത്തകർ സ്ഥലത്തും ആശുപത്രിയിലുമെത്തി ജാഗ്രത പുലർത്തി. ഹെല്‍പ് ഡെസ്ക് നമ്ബർ: 9847278945.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular