Tuesday, May 21, 2024
HomeKeralaവികസന കാര്യത്തില്‍ കേരളത്തിന്റെ മനോഭാവം മാറണം: കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍

വികസന കാര്യത്തില്‍ കേരളത്തിന്റെ മനോഭാവം മാറണം: കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍

തിരുവനന്തപുരം: വികസന കാര്യത്തില്‍ കേരളത്തിന്റെ മനോഭാവം മാറണമെന്ന് ഇലക്ട്രോണിക്‌സ്-വിവര സാങ്കേതിക കേന്ദ്രസഹമന്ത്രി (Minister of State for Electronics and Information Technology) രാജീവ് ചന്ദ്രശേഖര്‍(Rajeev Chandrasekhar). വികസനത്തിനും നിക്ഷേപങ്ങള്‍ക്കുമുള്ള അനുകൂല സാഹചര്യം ഇല്ലാതാക്കരുതെന്നും നിക്ഷേപം വരണമെങ്കില്‍ നിലവിലെ വികസന വിരുദ്ധ മനോഭാവം മാറണമെന്നും അദ്ദേഹം പറഞ്ഞു. ഇലക്ട്രോണിക്‌സ് മേഖലയില്‍ വലിയ നിക്ഷേപ സാഹചര്യം ഇപ്പോഴും കേരളത്തിലുണ്ട്. എന്നാല്‍, പല കമ്പനികളും കേരളത്തില്‍ നിക്ഷേപം നടത്താന്‍ മടിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ നാളെയാണ് കേരളത്തിലെത്തുക.

നിലവിലെ ഐടി നിയമം പൊളിച്ചെഴുതുമെന്നും മന്ത്രി ദില്ലിയില്‍ പറഞ്ഞു. ഇന്റര്‍നെറ്റ് ഉപയോഗത്തിനും സാമൂഹ്യമാധ്യമ ഇടപെടലുകള്‍ക്കും മാര്‍ഗ നിര്‍ദേശം കൊണ്ടുവരും. ജനങ്ങളില്‍ നിന്ന് അഭിപ്രായം തേടിയ ശേഷമായിരിക്കും കരട് തയ്യാറാക്കുക. ഇടനിലക്കാര്‍ ഉപയോക്താക്കളോട് ഉത്തരവാദിത്തമുള്ളവരായിരിക്കണമെന്നും അതിനായി ചില നിയമങ്ങള്‍ വേണമെന്നും അദ്ദേഹം വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular