Friday, May 3, 2024
HomeKeralaയുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച സഹോദരൻ അറസ്റ്റില്‍

യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച സഹോദരൻ അറസ്റ്റില്‍

രാറ്റുപേട്ട: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍ സഹോദരനെ അറസ്റ്റ് ചെയ്തു. തീക്കോയി ഞണ്ടുകല്ല് ആറ്റിങ്കല്‍പ്ലാവ് ഭാഗത്ത് കുന്നുംപുറത്ത് വീട്ടില്‍ കെ.ആർ.

അനൂപിനെയാണ് (39) ഈരാറ്റുപേട്ട പൊലീസ് അറസ്റ്റ് ചെയ്തത്. ഇളയ സഹോദരനായ ടിനൂപിനെയാണ് കൊലപ്പെടുത്താൻ ശ്രമിച്ചത്.

അനൂപിന് കുടുംബപരമായ പ്രശ്നത്തിന്റെ പേരില്‍ മുൻവൈരാഗ്യം നിലനിന്നിരുന്നു. തുടർന്ന് കഴിഞ്ഞദിവസം വീട്ടില്‍വെച്ച്‌ വാക്തർക്കം ഉണ്ടാകുകയും സഹോദരനെ കുത്തി ക്കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു. ഈരാറ്റുപേട്ട എസ്.ഐ വി.വി. വിഷ്ണു, പി.എ. ഇക്ബാല്‍, ബിജു, അജ്മല്‍ ഖാൻ, എ.എസ്.ഐമാരായ മണി, ഹരീഷ് മോൻ, സി.പി.ഒമാരായ അനീഷ്, ബിനു എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular