Saturday, April 27, 2024
HomeKeralaദുഷ്ചെയ്തികളുടെ വക്താവായി മുഖ്യമന്ത്രി മാറി -വി.ഡി. സതീശൻ

ദുഷ്ചെയ്തികളുടെ വക്താവായി മുഖ്യമന്ത്രി മാറി -വി.ഡി. സതീശൻ

തൊടുപുഴ: കേന്ദ്രത്തിലെ ഫാഷിസ്റ്റ് സർക്കാറിന്‍റെ തനിപ്പകർപ്പായി കേരള ഭരണകൂടം മാറിയിരിക്കുകയാണെന്നും പാവപ്പെട്ടവരേയും എതിരഭിപ്രായം പറയുന്നവരെയും കള്ളക്കേസില്‍ കുടുക്കി ജയിലില്‍ അടക്കുന്ന ദുഷ്ടചെയ്തികളുടെ വക്താവായി മുഖ്യമന്ത്രി പിണറായി വിജയൻ മാറിയെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ.

തൊടുപുഴയില്‍ ചേർന്ന കോണ്‍ഗ്രസ് ജില്ല നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഡി.സി.സി പ്രസിഡന്‍റ് സി.പി. മാത്യു അധ്യക്ഷത വഹിച്ചു. ഡീൻ കുര്യാക്കോസ് എം.പി, കെ.പി.സി.സി. ജനറല്‍ സെക്രട്ടറി എസ്. അശോകൻ, ഇ.എം. ആഗസ്തി, എ.കെ. മണി, റോയി കെ. പൗലോസ്, ജോയി തോമസ്, ഇബ്രാഹിംകുട്ടി കല്ലാർ, ജോയി വെട്ടിക്കുഴി, പി.വി. സ്കറിയ, തോമസ് രാജൻ, എം.എൻ. ഗോപി, നിഷ സോമൻ, എം.കെ. പുരുഷോത്തമൻ, എ.പി. ഉസ്മാൻ, സി.പി. കൃഷ്ണൻ എന്നിവർ സംസാരിച്ചു. എം.ഡി അർജുനൻ സ്വാഗതവും എൻ.ഐ. ബെന്നി നന്ദിയും പറഞ്ഞു.

‘ഭാരത് ജോഡോ ന്യായ് യാത്രയെ അസമില്‍ ബി.ജെ.പിക്കാർ കൈയേറ്റം ചെയ്തതില്‍ പ്രതിഷേധിച്ച്‌ തൊടുപുഴയില്‍ നടത്തിയ പ്രകടനത്തിന് നേതാക്കളായ പി.ജെ. അവിര, രാജു ഓടയ്ക്കൻ, ടി.ജെ. പീറ്റർ, ബാബു കുര്യാക്കോസ്, എസ്. വിജയകുമാർ, തോമസ് മൈക്കിള്‍, അനീഷ് ജോർജ്, സി.എസ്. യശോധരൻ, എം.പി. ജോസ്, മനോജ് കോക്കാട്ട്, ജോണ്‍ നെടിയപാല, ജോർജ് ജോസഫ്, റോബിൻ കാരയ്ക്കാട്ട്, ചാർളി ആന്‍റണി, ജോസ് അഗസ്റ്റിൻ, പി.എസ്. ചന്ദ്രശേഖരപിള്ള, ഷിബിലി സാഹിബ്, തോമസ് മാത്യു, വി.ഇ. താജുദ്ദീൻ, അരുണ്‍ പൊടിപാറ, സിറിയക് തോമസ്, പി.എ. അബ്ദുല്‍ റഷീദ് തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നല്‍കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular