Tuesday, May 21, 2024
HomeKeralaട്രാവവൻകൂര്‍ സിമന്റ്സിന്റെ 2.79 ഏക്കര്‍ ഭൂമി വില്‍ക്കുന്നതിന് ആഗോള ടെണ്ടര്‍ ക്ഷണിച്ചുവെന്ന പി. രാജീവ്

ട്രാവവൻകൂര്‍ സിമന്റ്സിന്റെ 2.79 ഏക്കര്‍ ഭൂമി വില്‍ക്കുന്നതിന് ആഗോള ടെണ്ടര്‍ ക്ഷണിച്ചുവെന്ന പി. രാജീവ്

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള പൊതു മേഖലാ സ്ഥാപനമായ നാട്ടകം ട്രാവല്‍ സിമന്റസിന്റെ ഉടമസ്ഥതയില്‍ കാക്കനാടുള്ള സ്ഥലം വില്‍ക്കുന്നതിന് ആഗോള ടെണ്ടർ ക്ഷണിച്ചുവെന്ന് മന്ത്രി പി.കരാജീവ് നിയമസഭയെ അറിയിച്ചു.

2.79 ഏക്കർ സ്ഥലം വില്‍ക്കുന്നതിനുള്ള ടെണ്ടറാണ് ക്ഷണിച്ചതെന്നും അദ്ദേഹം കെ.ക. രമക്ക് മറുപടി നല്‍കി.

ട്രാവൻകൂർ സിമൻറ്സ് കമ്ബനി ക്ലിങ്കർ വാങ്ങിയ ഇനത്തിലും, വിരമിച്ച ജീവനക്കാരുടെ നിയമപരമായ ബാധ്യതകളായ ഗ്രാറ്റുവിറ്റി, പി.എഫ് മുതലായവയിലുള്ള കുടിശ്ശികകളും, കമ്ബനിയുടെ മറ്റിനങ്ങളിലുള്ള കടങ്ങള്‍, നിലവിലെ ജീവനക്കാരുടെ പി.എഫ് കുടിശ്ശിക എന്നിവയും കൊടുത്തു തീർത്ത് നിലവിലെ സാമ്ബത്തിക പ്രതിസന്ധി തരണം ചെയ്യണം. കമ്ബനിയുടെ മുന്നോട്ടുള്ള സുഗമമായ പ്രവർത്തനം ഉറപ്പുവരുത്തുന്നതിനാണ് കമ്ബനിയുടെ ലാഭത്തില്‍ നിന്നുള്ള ഫണ്ട് ഉപയോഗിച്ച്‌ മുൻപ് കമ്ബനി സ്വന്തമായി വാങ്ങിയതുമായ 2.79 ഏക്കർ സ്ഥലം വില്‍ക്കുന്നതിന് അനുമതി നല്‍കിയത്.

ഈ സ്ഥലം കിൻഫ്രക്ക് കൈമാറുന്നതിനാണ് സർക്കാർ ആദ്യം അനുമതി നല്‍കിയത്. എന്നാല്‍ ഈ ഭൂമി വ്യാവസായിക ആവശ്യത്തിന് ഉപയോഗപ്പെടുത്താൻ കഴിയില്ലെന്ന് കണ്ട് സ്ഥലം വാങ്ങുന്ന നടപടികളില്‍ നിന്നും കിൻഫ്ര പിൻമാറി. ട്രാവൻകൂർ സിമന്റ്സിന്റെ പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് പുതുപ്പള്ളി മുൻ എം.എല്‍.എ, കോട്ടയം എം.എല്‍.എ എന്നിവരുടെ സാന്നിധ്യത്തില്‍ ഉന്നത ഉദ്യോഗസ്ഥരും ട്രേഡ് യൂനിയൻ നേതാക്കളും പങ്കെടുത്ത ഉന്നതതല യോഗം ചേർന്നു.

കാക്കനാടുള്ള 2.79 ഏക്കർ സ്ഥലത്തിന്റെ വില ഫെയർ വാല്യൂ അനുസരിച്ച്‌ മുൻകാലത്തേക്കാള്‍ വളരെ കൂടിയിട്ടുള്ളതായി യോഗം വിലയിരുത്തി. ഓപ്പണ്‍ ടെൻഡർ വഴി വില്പനക്ക് വെച്ചാല്‍ കൂടുതല്‍ തുക ലഭ്യമാകും എന്ന പൊതു അഭിപ്രായം ഉയർന്നു. കിൻഫ്ര സ്ഥലം ഉപയോഗപ്പെടുത്തുവാൻ തയാറല്ലെങ്കില്‍ ഈ സ്ഥലം വില്‍പ്പന നടത്തുവാനുള്ള പ്രൊപ്പോസല്‍ സർക്കാരില്‍ സമർപ്പിക്കുന്നതിന് നടപടി സ്വീകരിക്കാൻ യോഗം തീരുമാനിച്ചു.

അതിന്റെ അടിസ്ഥാനത്തില്‍ കമ്ബനി സമർപ്പിച്ച പ്രൊപ്പോസല്‍ പരിഗണിച്ചു. കമ്ബനിയുടെ നിലവിലെ സാമ്ബത്തിക ബാധ്യതകള്‍ കൊടുത്ത് തീർത്ത് സ്ഥാപനത്തിന്റെ പ്രവർത്തനം മൂന്നോട്ട് കൊണ്ടുപോകുന്നതിന് സുതാര്യമായ ടെണ്ടർ നടപടികളിലൂടെ പൊതുലേലത്തില്‍ സ്ഥലം വില്‍ക്കുന്നതിന് അനുമതി നല്‍കിയത്.

കമ്ബനിയുടെ മുന്നോട്ടുള്ള സുഗമമായ പ്രവർത്തനം ഉറപ്പുവരുത്തുന്നതിനും മറ്റ് പരിഹാര മാർഗങ്ങള്‍ ഇല്ലാത്തതിനാലാണ് കമ്ബനിയുടെ ഭൂമി 2.79 ഏക്കർ പൊതു ലേലത്തിലൂടെ വില്‍ക്കുന്നതിന് അനുമതി നല്‍കിയതെന്നും പി.രാജീവ് രേഖാലമൂലം നിയമസഭയെ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular