Friday, May 3, 2024
HomeKeralaകോട്ടയത്ത് കഞ്ചാവടിച്ച്‌ ദമ്ബതികള്‍ കാറില്‍ പാഞ്ഞ സംഭവം; സ്റ്റേഷൻ ജാമ്യത്തില്‍ വിട്ടയച്ചേക്കും

കോട്ടയത്ത് കഞ്ചാവടിച്ച്‌ ദമ്ബതികള്‍ കാറില്‍ പാഞ്ഞ സംഭവം; സ്റ്റേഷൻ ജാമ്യത്തില്‍ വിട്ടയച്ചേക്കും

കോട്ടയം: ചിങ്ങവനത്ത് എംസി റോഡില്‍ മണിക്കൂറുകളോളം അമിത വേഗതയില്‍ കാറോടിച്ച്‌ ഭീകരാന്തരീക്ഷം സൃഷ്ടിച്ച ദമ്ബതികളെ കോടതിയില്‍ ഹാജരാക്കിയേക്കില്ല.

ഇവരെ കോടതിയില്‍ ഹാജരാക്കാതെ തന്നെ സ്‌റ്റേഷൻ ജാമ്യത്തില്‍ വിട്ടയച്ചേക്കും. കായംകുളം സ്വദേശി അരുണ്‍ കുമാർ, ഭാര്യ ധനുഷ് എന്നിവരാണ് ഇന്നലെ അപകടകരമാകും വിധത്തില്‍ കാർ ഓടിച്ചത്.

മറിയപ്പള്ളി മുതല്‍ ചിങ്ങവനം വരെ മരണപ്പാച്ചില്‍ നടത്തുകയായിരുന്നു. ഇതിനിടെ നിരവധി വാഹനങ്ങളില്‍ തട്ടി പാഞ്ഞ ഇവരെ റോഡിന് കുറുകെ ക്രെയിൻ നിർത്തിയിട്ടാണ് പോലീസ് പിടികൂടിയത്. വാഹനത്തില്‍ നിന്ന് ഇറങ്ങാൻ കൂട്ടാക്കാതിരുന്ന ഇവരെ ബലം പ്രയോഗിച്ചാണ് കീഴടക്കിയത്. ഇവർ സഞ്ചരിച്ചിരുന്ന കാറില്‍ നിന്നും കഞ്ചാവും കണ്ടെടുത്തിട്ടുണ്ട്.

എന്നാല്‍ ജാമ്യമില്ലാത്ത വകുപ്പ് ചുമത്താവുന്ന തരത്തിലുള്ള അളവില്‍ കഞ്ചാവ് ഇവരുടെ കൈവശം ഉണ്ടായിരുന്നില്ലെന്ന് പോലീസ് അറിയിച്ചു. മാത്രമല്ല വാഹനം നരിവധി വാഹനങ്ങളില്‍ തട്ടിയെങ്കിലും ആർക്കും പരിക്കേറ്റിട്ടില്ല. എന്നാല്‍ പോലീസിൻറെ ഔദ്യോഗിക കൃത്വനിർവ്വഹണം തടഞ്ഞതിൻറെ പേരിലുള്ള വകുപ്പ് ചുമത്താൻ തയ്യാറാകുമോയെന്നതില്‍ ഇതുവരെ പോലീസ് വ്യക്തത നല്‍കിയിട്ടില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular