Tuesday, May 21, 2024
HomeUncategorizedഹാഷിം പെരുമ്ബാവൂരിന് പുരസ്കാരം

ഹാഷിം പെരുമ്ബാവൂരിന് പുരസ്കാരം

റിയാദ്/കൊച്ചി: കഴിഞ്ഞ ഒരു പതിറ്റാണ്ടായി പ്രവാസി ലീഗല്‍ സെല്ലിന്റെ ഇൻറർനാഷനല്‍ കോഓഡിനേറ്ററായി വിവിധ രാജ്യങ്ങളിലുള്ള പ്രവാസികള്‍ക്ക് വേണ്ടി പ്രവർത്തിക്കുന്ന പ്രവാസി കോണ്‍ഗ്രസ് എസ് എറണാകുളം ജില്ല പ്രസിഡൻറും സൗദിയില്‍ പ്രവാസിയുമായ ഹാഷിം പെരുമ്ബാവൂരിന് പുരസ്കാരം.

എറണാകുളത്ത് നടന്ന ചടങ്ങില്‍ കേരള രജിസ്ട്രേഷൻ മ്യൂസിയം പുരാവസ്തു പുരാരേഖ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ പ്രശസ്തി പത്രവും ഫലകവും സമ്മാനിച്ചു. കോണ്‍ഗ്രസ് എസ് എറണാകുളം ജില്ലകമ്മിറ്റി മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് സ്വീകരണം നല്‍കാൻ സംഘടിപ്പിച്ച ചടങ്ങിലായിരുന്നു പുരസ്കാരം സമ്മാനിച്ചത്.

ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ പ്രവാസികളെ നിയമപരമായി ശാക്തീകരിക്കുന്നതിന് കഴിഞ്ഞ ഒരു ദശാബ്ദത്തിലേറെയായി പ്രവർത്തിക്കുന്ന സംഘടനയാണ് പ്രവാസി ലീഗല്‍ സെല്‍. കോവിഡ് കാലത്ത് റദ്ദു ചെയ്യപ്പെട്ട വിമാന ടിക്കറ്റുകളുടെ റീഫണ്ട് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സുപ്രീംകോടതിയില്‍നിന്നും പ്രവാസികള്‍ക്ക് അനുകൂലമായി കോടതി വിധികള്‍ നേടിയെടുത്തിട്ടുണ്ട്.

പ്രവാസി മലയാളികള്‍ക്ക് നോർക്കയില്‍ 50 ശതമാനം സംവരണം വേണമെന്നും പി.എല്‍.സി കേരള മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. അർഹതക്കുള്ള അംഗീകാരമാണ് ഹാഷിം പെരുമ്ബാവൂരിന് ലഭിച്ചതെന്ന് പി.എല്‍.സി ഗ്ലോബല്‍ പ്രസിഡൻറ് അഡ്വ. ജോസ് എബ്രഹാം പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular