Saturday, July 27, 2024
HomeGulf'കേന്ദ്ര-സംസ്ഥാന ബജറ്റുകള്‍ നിരാശജനകം'

‘കേന്ദ്ര-സംസ്ഥാന ബജറ്റുകള്‍ നിരാശജനകം’

കുവൈത്ത് സിറ്റി: പ്രവാസി വെല്‍ഫെയർ കുവൈത്ത് എറണാകുളം ജില്ല സമ്മേളനം അബൂഹലീഫ വെല്‍ഫെയർ ഹാളില്‍ സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ റഫീഖ്‌ ബാബു ഉദ്ഘാടനം ചെയ്തു.

വഹീദ ഫൈസല്‍ പാർട്ടി ക്ലാസ് നടത്തി. കേന്ദ്ര സംസ്ഥാന ബജറ്റുകള്‍ അവലോകനം ചെയ്ത് സാമ്ബത്തിക വിദഗ്ധൻ മനാഫ്‌ കൊച്ചു മരക്കാർ സംസാരിച്ചു.

കേന്ദ്ര സംസ്ഥാന ബജറ്റ്‌, ഫെഡറല്‍ സംവിധാനത്തിന്‌ സംഘ്‌പരിവാർ സർക്കാർ ഏല്‍പിച്ചുകൊണ്ടിരിക്കുന്ന ആഘാതങ്ങള്‍ എന്നിവയില്‍ സമ്മേളനം ആശങ്ക രേഖപ്പെടുത്തി. കേന്ദ്രസർക്കാറില്‍നിന്ന് ലഭിക്കേണ്ട ന്യായമായ ആവശ്യങ്ങള്‍ക്കായി ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങള്‍ സമരം നടത്തേണ്ടിവരുന്ന അവസ്ഥ വിവേചനത്തിന്റെ തെളിവാണെന്ന് യോഗം ചൂണ്ടിക്കാട്ടി.

പ്രവാസികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാൻ നിലവിലുള്ള ഒരു സംവിധാനവും ഫലപ്രദമല്ല എന്നാണ് ഓരോ ബജറ്റും സൂചിപ്പിക്കുന്നത്. ലോക കേരള സഭയുടെ ഒരു ക്രിയാത്മകമായ നിർദേശംപോലും സംസ്ഥാന ബജറ്റ് പരിഗണിച്ചിട്ടില്ലെന്നും ചൂണ്ടിക്കാട്ടി. പ്രവാസി വെല്‍ഫെയർ പത്താം വാർഷികാഘോഷ പരിപാടി കേന്ദ്ര സെക്രട്ടറി സഫ്‌വാൻ വിശദീകരിച്ചു. കേന്ദ്ര സെക്രട്ടറി രാജേഷ്‌ മാത്യു ആശംസപ്രസംഗം നടത്തി. ജില്ല ട്രഷറർ ഫിറോസ്‌ ഹുസൈൻ സാമ്ബത്തിക റിപ്പോർട്ട് അവതരിപ്പിച്ചു.

ജില്ല പ്രസിഡന്റ്‌ സിറാജ്‌ സ്രാമ്ബിക്കല്‍ അധ്യക്ഷതവഹിച്ചു. സെക്രട്ടറി സനൂജ്‌ സ്വാഗതവും നിയാസ്‌ നന്ദിയും പറഞ്ഞു.

RELATED ARTICLES

STORIES

Most Popular