Saturday, May 18, 2024
HomeUncategorizedബ്രിട്ടീഷ് രാജസിംഹാസനം: ചാള്‍സ് സ്ഥാനമൊഴിയും, പകരം ഹാരി വരും ! ഞെട്ടിച്ച്‌ പ്രവചനം

ബ്രിട്ടീഷ് രാജസിംഹാസനം: ചാള്‍സ് സ്ഥാനമൊഴിയും, പകരം ഹാരി വരും ! ഞെട്ടിച്ച്‌ പ്രവചനം

ണ്ടൻ: കഴിഞ്ഞ ആഴ്ചയാണ് ബ്രിട്ടനിലെ ചാള്‍സ് മൂന്നാമൻ രാജാവിന് ക്യാൻസർ സ്ഥിരീകരിച്ച വിവരം ബക്കിംഗ്ഹാം പാലസ് പുറത്തുവിട്ടത്.

ഏത് തരം ക്യാൻസറാണ് അദ്ദേഹത്തെ ബാധിച്ചിരിക്കുന്നതെന്ന് വെളിപ്പെടുത്തിയിട്ടില്ല. ചികിത്സ ആരംഭിച്ചതിനാല്‍ ചാള്‍സ് തന്റെ പൊതുപരിപാടികള്‍ റദ്ദാക്കുകയും ചെയ്തു.

ചാള്‍സിന്റെ ആരോഗ്യത്തില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അദ്ദേഹത്തിന്റെ പത്മി കാമില്ല രാജ്ഞിയും ബക്കിംഗ്ഹാം പാലസും പറയുന്നു. രോഗ വിവരം അറിഞ്ഞയുടൻ രാജകുടുംബവുമായി അകന്ന് യു.എസില്‍ കഴിയുന്ന, ഇളയ മകൻ ഹാരി ചാള്‍സിനെ കാണാനെത്തിയതും വാർത്തയായിരുന്നു.

അതേ സമയം, ചാള്‍സിന് അപ്രതീക്ഷിതമായി രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ 16ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഫ്രഞ്ച് ജ്യോതിഷിയും വൈദ്യശാസ്ത്രജ്ഞനും ആയിരുന്ന നോസ്ട്രഡാമസിന്റെ പ്രവചനവും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

75കാരനായ ചാള്‍സ് സ്ഥാനമൊഴിയുമെന്നും പകരം പ്രതീക്ഷിക്കാത്ത ഒരാള്‍ രാജാവാകുമെന്നും നോസ്ട്രഡാമസ് പ്രവചിച്ചിട്ടുണ്ടത്രെ. ഹാരി രാജകുമാരനാകാം ഇതെന്നാണ് ഇപ്പോള്‍ സംസാരം. രാജകീയ പദവികള്‍ ഒഴിഞ്ഞ ഹാരി പിന്തുടർച്ചാ അവകാശികളുടെ നിരയില്‍ സഹോദരൻ വില്യം രാജകുമാരനും അദ്ദേഹത്തിന്റെ മക്കള്‍ക്കും പിന്നില്‍ അഞ്ചാം സ്ഥാനത്താണ്.

നോസ്ട്രഡാമസിന്റെ പ്രവചനങ്ങള്‍ ‘ ലെസ് പ്രൊഫെറ്റീസ് ‘ എന്ന പേരില്‍ 1555ലാണ് പ്രസിദ്ധീകരിച്ചത്. ലോകത്ത് ഇന്നേവരെയുണ്ടായ ചരിത്രപ്രധാനമായ പല സംഭവവികാസങ്ങളും നോസ്ട്രഡാമസ് ഈ പുസ്തകത്തില്‍ പ്രവചിച്ചിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്.

ചാള്‍സിന് പദവി ഉപേക്ഷിക്കേണ്ടി വരുമെന്ന് അദ്ദേഹം ലെസ് പ്രൊഫെറ്റീസില്‍ പരാമർശിച്ചിട്ടുണ്ടത്രെ. ‘ ദ്വീപുകളുടെ രാജാവ് പുറത്താക്കപ്പെടും, രാജാവിന്റെ അടയാളം ഇല്ലാത്ത ഒരാള്‍ പകരം വരും’ എന്ന് നോസ്ട്രഡാമസ് പറഞ്ഞതായി അദ്ദേഹത്തില്‍ വിശ്വസിക്കുന്നവർ പറയുന്നു. ചാള്‍സിന്റെ അമ്മ എലിസബത്ത് രാജ്ഞി ഏകദേശം 2022ഓടെ 96ാം വയസില്‍ അന്തരിക്കുമെന്ന് ലെസ് പ്രൊഫെറ്റീസില്‍ പരാമർശിക്കുന്നുണ്ടത്രെ. 2022 സെപ്റ്റംബർ 8ന് 96ാം വയസിലാണ് രാജ്ഞി അന്തരിച്ചത്. കഴിഞ്ഞ വർഷം മേയ് 6നായിരുന്നു ചാള്‍സിന്റെ കിരീടധാരണം.

 സത്യം എന്ത് ?

1503ലാണ് നോസ്ട്രഡാമസിന്റെ ജനനം. ലെസ് പ്രൊഫെറ്റീസില്‍ ‘ ക്വാട്രെയ്ൻ ‘ എന്ന നാലുവരി കവിതയുടെ രൂപത്തിലാണ് നോസ്ട്രഡാമസ് തന്റെ പ്രവചനങ്ങളെല്ലാം നടത്തിയിരിക്കുന്നത്. നോസ്ട്രഡാമസിന്റെ ഈ കവിതകള്‍ അവ്യക്തമാണ്. നിശ്ചിത സ്ഥലങ്ങളോ സംഭവങ്ങളോ വരികളില്‍ ഇല്ലാത്തതിനാല്‍ അവയെ പ്രവചനങ്ങളായി കാണാനാകില്ലെന്ന് വിദഗ്ദ്ധർ പറയുന്നു. നോസ്ട്രഡാമസിന്റെ കവിതകളിലെ യാദൃശ്ചികതയെ ലോകത്തെ സംഭവവികാസങ്ങളുമായി ബന്ധിപ്പിക്കാൻ വ്യാപകമായ ശ്രമം നടക്കുന്നതായാണ് വിലയിരുത്തല്‍.
ജോണ്‍ എഫ്. കെന്നഡിയുടെ വധം, ഹിറ്റ്ലർ, ഫ്രഞ്ച് വിപ്ലവം, നെപ്പോളിയൻ ബോണപ്പാർട്ട്, ഹിരോഷിമയിലെയും നാഗസാക്കിയിലെയും ആക്രമണം, വേള്‍ഡ് ട്രേഡ് സെന്റർ ആക്രമണം, കൊവിഡ് മഹാമാരി, യുക്രെയിൻ യുദ്ധം തുടങ്ങിയവ നോസ്ട്രഡാമസ് പ്രവചിച്ചെന്നാണ് കഥ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular