Saturday, May 4, 2024
HomeKeralaകരിക്കിൻമേട് ഭദ്രാദേവി ക്ഷേത്രത്തില്‍ കുംഭ ഭരണി മഹോത്സവം

കരിക്കിൻമേട് ഭദ്രാദേവി ക്ഷേത്രത്തില്‍ കുംഭ ഭരണി മഹോത്സവം

ടുക്കി: കരിക്കിൻമേട് ഭദ്രാദേവി ക്ഷേത്രത്തില്‍ കുംഭഭരണി മഹോത്സവത്തിന് കൊടിയേറി. അന്നപൂർണേശ്വരി ഗുരുകുല ആചാര്യൻ സുരേഷ് ശ്രീധരൻ തന്ത്രികള്‍ തൃക്കൊടിയേറ്റ് കർമ്മം നിർവ്വഹിച്ചു.

ക്ഷേത്രം മേല്‍ ശാന്തി എം. എൻ. ഗോപാലൻ ശാന്തികള്‍ മുഖ്യ കാർമ്മികത്വം വഹിച്ചു. ക്ഷേത്രത്തിന് കാണിക്കവഞ്ചി നിർമ്മിച്ച്‌ സമർപ്പിച്ച രാജപ്പൻ ഇരുമ്ബ് കുത്തിയെ എസ്.എൻ.ഡി.പി.

യോഗം ഇടുക്കി യൂണിയൻ പ്രസിഡന്റ് പി. രാജനും ക്ഷേത്രത്തിന് സ്ഥലം സംഭാവന ചെയ്ത തങ്കച്ചൻ കണ്ടംകുളത്തിനെ യൂണിയൻ സെക്രട്ടറി സുരേഷ് കോട്ടയ്ക്കകത്തും ആദരിച്ചു. ക്ഷേത്രത്തിന്റെ പ്രധാന കവാടം മേല്‍ശാന്തി എം.എൻ ഗോപാലൻ ശാന്തി ഉദ്ഘാടനം ചെയ്തു. 15ന് താലപ്പൊലി ഘോഷയാത്രയോടെ ഉത്സവ പരിപാടികള്‍ സമാപിക്കുമെന്ന് ശാഖായോഗം പ്രസിഡന്റ് സി.കെ. മോഹനൻ വൈസ് പ്രസിഡന്റ്,അനീഷ് പുളിക്കക്കരോട്ട് സെക്രട്ടറി സജി പേഴത്താനിയില്‍ ആഘോഷ കമ്മിറ്റി കണ്‍വീനർ രാജീവ് കക്കാട്ടൂർ എന്നിവർ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular