Saturday, May 18, 2024
HomeKeralaപി.ജി. ശശികുമാര വര്‍മ്മ അന്തരിച്ചു

പി.ജി. ശശികുമാര വര്‍മ്മ അന്തരിച്ചു

ന്തളം: കൊട്ടാരം നിര്‍വാഹക സംഘം മുന്‍ പ്രസിഡന്റ്‌ പി.ജി. ശശികുമാര വര്‍മ (മൂലംനാള്‍ ശശികുമാര വര്‍മ്മ-72) അന്തരിച്ചു.

തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സംസ്‌കാരം ഇന്ന്‌ ഉച്ചകഴിഞ്ഞു മൂന്നിന്‌ പന്തളം കൊട്ടാരവളപ്പില്‍. പന്തളം രാജാ രാജശേഖര മണ്ഡപത്തില്‍ (പാലസ്‌ വെല്‍ഫെയര്‍ സൊസൈറ്റി) മൃതദേഹം പൊതുദര്‍ശനത്തിനുവയ്‌ക്കും.

പന്തളം രാജകൊട്ടാരം കുടുബാംഗം കൈപ്പുഴ അംബിക വിലാസം കൊട്ടാരത്തില്‍ അംബിക തമ്ബുരാട്ടിയുടെയും കിടങ്ങൂര്‍ പാറ്റ്യാല്‍ ഇല്ലത്ത്‌ ( ഓണംതുരുത്ത്‌) ഗോദവര്‍മ്മന്‍ നമ്ബുതിരിയുടെയും മകനാണ്‌. തിരുവനന്തപുരത്ത്‌ ഗവ: സെക്രേട്ടറിയറ്റില്‍ ഉദ്യോഗസ്‌ഥനായിരുന്നു. മുന്‍ മന്ത്രി പാലോളി മുഹമ്മദ്‌ കുട്ടിയുടെ പ്രൈവറ്റ്‌ സെക്രട്ടറിയായും സേവനം അനുഷ്‌ഠിച്ചിരുന്നു.

പന്തളം ക്ഷത്രിയ ക്ഷേമസഭ പ്രസിഡന്റ്‌, പന്തളം കേരളവര്‍മ്മ വായനശാലയുടെ പ്രസിഡന്റ്‌ തുടങ്ങിയ നിലകളലും വിവിധ സാഹിത്യ സാംസ്‌കാരിക സംഘടനകളുടെ ഭാരവാഹിയായും പ്രവര്‍ത്തിച്ചു. കേരള ക്ഷേത്ര ആചാരസമിതി, തിരുവാഭരണപാത സംരക്ഷണ സമിതി എന്നിവയുടെ ഭാരവാഹിയാണ്‌. പൂഞ്ഞാര്‍ കാഞ്ഞിരമറ്റം കൊട്ടാരത്തില്‍ മീര വര്‍മ്മയാണ്‌ ഭാര്യ. മക്കള്‍: സംഗീത വര്‍മ്മ, അരവിന്ദ്‌ വര്‍മ്മ (കേരള കൗമുദി), മഹേന്ദ്രവര്‍മ്മ (ബംഗളൂരൂ). മരുമകന്‍: നരേന്ദ്ര വര്‍മ്മ (സെക്രട്ടേറിയറ്റ്‌ ജീവനക്കാരന്‍).

പന്തളം കൊട്ടാരത്തിലെ കുടുംബാംഗം അന്തരിച്ചതിലുള്ള അശുദ്ധി ആയതിനാല്‍ വലിയകോയിക്കല്‍ ക്ഷേത്രം 11 ദിവസം അടച്ചിടും. 24 നു ശുദ്ധിക്രിയകള്‍ക്കുശേഷം ക്ഷേത്രം തുറക്കും. ശശികുമാര വര്‍മയുടെ നിര്യാണത്തില്‍ കേന്ദ്രമന്ത്രി വി. മുരളീധരനും തിരുവിതാംകൂര്‍ ദേവസ്വം എംപ്‌ളോയീസ്‌ യൂണിയനും അനുശോചനം രേഖപ്പെടുത്തി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular