Saturday, May 18, 2024
HomeKeralaതെരുവ് നായ കുറുകെ ചാടി അപകടം, ഇരിട്ടിയില്‍ ഭിന്നശേഷിക്കാരിക്ക് ദാരുണാന്ത്യം

തെരുവ് നായ കുറുകെ ചാടി അപകടം, ഇരിട്ടിയില്‍ ഭിന്നശേഷിക്കാരിക്ക് ദാരുണാന്ത്യം

ണ്ണൂര്‍: തെരുവുനായ കുറുകെ ചാടിയതിനെത്തുടര്‍ന്ന് സ്‌കൂട്ടര്‍ നിയന്ത്രണംവിട്ടുമറിഞ്ഞ് ഭിന്നശേഷിക്കാരിയായ യുവതിമരിച്ചു.

കണ്ണൂര്‍ കൊട്ടിയൂര്‍ പാലുകാച്ചി സ്വദേശിനി എം.എം. രമണിയാണ് അപകടത്തില്‍ മരിച്ചത്. ഇന്നുരാവിലെ ഇരിട്ടിയിലാണ് സംഭവം.

കൊട്ടിയൂരിലെ കൊറിയര്‍ സ്ഥാപനത്തിലെ ജീവനക്കാരിയാണ് അപകടത്തില്‍ മരിച്ച രമണി. വാഹനം സര്‍വീസ് ചെയ്യുന്നതിനായാണ് ഇവര്‍ ഇരിട്ടിയിലെത്തിയത്. സര്‍വീസിനു ശേഷം തിരിച്ചുപോകുന്നവഴി ഹാജിറോഡ് -അയ്യപ്പന്‍കാവ് റോഡ് ഇറക്കത്തില്‍വച്ചാണ് അപകടമുണ്ടായത്.

രമണി സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിനു നേരെ അപ്രതീക്ഷിതമായി തെരുവുനായ ചാടുകയായിരുന്നു. ഇതോടെ നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ ഇറക്കത്തിലേക്ക് പോയി മറിഞ്ഞു. സ്‌കൂട്ടറില്‍ നിന്നു തെറിച്ചുവീണ രമണിയുടെ തല സമീപത്തെ കല്ലില്‍ ഇടിക്കുകയായിരുന്നു.

ഉടന്‍തന്നെ രമണിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് കൈമാറും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular