Saturday, May 4, 2024
HomeKeralaവയനാട്ടിലെ വന്യജീവി ആക്രമണം തടയാൻ നടപടി, സ്പെഷ്യല്‍ ഓഫീസറെ നിയമിക്കും, മുഖ്യമന്ത്രിതല ചര്‍ച്ചയില്‍ തീരുമാനം

വയനാട്ടിലെ വന്യജീവി ആക്രമണം തടയാൻ നടപടി, സ്പെഷ്യല്‍ ഓഫീസറെ നിയമിക്കും, മുഖ്യമന്ത്രിതല ചര്‍ച്ചയില്‍ തീരുമാനം

തിരുവനന്തപുരം: വയനാട്ടിലെ വന്യജീവി ആക്രമണം തടയാൻ വിപുലമായ സംവിധാനങ്ങള്‍ ഏർപ്പെടുത്താൻ ജനപ്രതിനിധികളുമായി മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ ചർച്ചയില്‍ തീരുമാനമായി.

ചീഫ് ഫോറസ്റ്റ് കണ്‍സർവേറ്റർ റാങ്കിലുള്ള ഒരു സ്‌പെഷ്യല്‍ ഓഫീസറെ വയനാട് ജില്ലയില്‍ നിയമിക്കും. മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ കഴിഞ്ഞ ദിവസം ചേർന്ന ഉന്നതതല യോഗത്തിലെ തീരുമാനങ്ങളും യോഗം വിലയിരുത്തി.

മൂന്ന് സംസ്ഥാനങ്ങളില്‍ നിന്നുള്ള നോഡല്‍ ഓഫീസർമാരുടെ യോഗങ്ങള്‍ കൃത്യമായി ചേരാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചു. റവന്യു, പൊലിസ്, വനം ഉദ്യോഗസ്ഥർ ചേർന്ന കമാൻഡ് കണ്‍ട്രോള്‍ സെന്റർ ശക്തിപ്പെടുത്തണം. ഇവരുള്‍പ്പെടുന്ന വാർറൂം സജ്ജമാക്കണം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണം ഉറപ്പാക്കി ഏകോപന സമിതിയും രൂപീകരിക്കും. ആർ.ആർ.ടികള്‍ സ്ഥിരമാക്കണം. മുന്നറിയിപ്പ് സംവിധാനം ശക്തിപ്പെടുത്തണം. വന്യജീവി ആക്രമണത്തില്‍ മരിച്ചവർക്കും പരിക്കേറ്റവർക്കും 11.5 കോടി രൂപ നഷ്ടപരിഹാരം നല്‍കാനുള്ള നടപടികളായി. വയർലെസ് സെറ്റുകള്‍, ഡ്രോണുകള്‍ എന്നിവ വാങ്ങാനും അനുമതി നല്‍കി.

ജനവാസ മേഖലകളില്‍ വന്യജീവി വന്നാല്‍ കൈകാര്യം ചെയ്യേണ്ട വിധം അതിവേഗം തീരുമാനിക്കണം. അതിന് കളക്ടർക്കുള്ള അധികാരം ഉപയോഗിക്കാവുന്നതാണ്. വെറ്ററിനറി സർജൻ ഡോ. അരുണ്‍ സക്കറിയയെ വനം വകുപ്പില്‍ തന്നെ നിലനിറുത്താനാവശ്യമായ നടപടികള്‍ കൈക്കൊള്ളുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വന്യമൃഗ ആക്രമണം മൂലം സ്വകാര്യ ആശുപത്രികളില്‍ ചികിത്സയ്ക്ക് പോകുന്നവർക്കുള്ള സഹായം ആലോചിക്കും. രാത്രികളില്‍ വനമേഖലയിലെ റിസോർട്ടുകളില്‍ നടക്കുന്ന ഡി.ജെ പാർട്ടികള്‍ നിയന്ത്രിക്കണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular