Saturday, May 18, 2024
HomeKeralaഫോട്ടോയടക്കം റേഷൻ കടകളുടെ വിവരം എത്രയും വേഗം അയച്ചുതരണമെന്ന് കേന്ദ്രം, മോദിയുടെ ചിത്രമുള്ളത് കൊണ്ട് പ്രതികരിക്കാതെ...

ഫോട്ടോയടക്കം റേഷൻ കടകളുടെ വിവരം എത്രയും വേഗം അയച്ചുതരണമെന്ന് കേന്ദ്രം, മോദിയുടെ ചിത്രമുള്ളത് കൊണ്ട് പ്രതികരിക്കാതെ കേരളം

കൊല്ലം: സർക്കാർ ഉടക്കിയതോടെ റേഷൻ കടകളിലൂടെ വിതരണം ചെയ്യാൻ കേന്ദ്രം നല്‍കിയ മോദി ചിത്രമുള്ള മിനി ഫ്ളെക്‌സും സെല്‍ഫി പോയിന്റ് കട്ടൗട്ടുകളും ജില്ലയിലെ ഫുഡ് കോർപ്പറേഷൻ ഓഫ് ഉന്ത്യയുടെ (എഫ്.സി.ഐ) ഗോഡൗണുകളില്‍ കെട്ടിക്കിടക്കുന്നു.

ഇവ എരതയും വേഗം ഏറ്റെടുത്ത് റേഷൻ കടകളില്‍ എത്തിക്കണമെന്ന് ജില്ലാ സപ്ലൈ ഓഫീസർമാർക്ക് എഫ്.സി.ഐ ഡിവിഷണല്‍ മാനേജർ നിർദ്ദേശം നല്‍കിയെങ്കിലും ഇതുവരെ ഏറ്റെടുത്തിട്ടില്ല.

രണ്ടാഴ്ച മുമ്ബാണ് ഹരിയാനയില്‍ നിന്നുള്ള പ്രത്യേക ട്രക്കില്‍ എഫ്.സി.ഐ ഗോഡൗണുകളിലേയ്ക്ക് സാധനങ്ങള്‍ എത്തിച്ചത്. ഭക്ഷ്യസുരക്ഷയെ കുറിച്ച്‌ ബോധവത്കരണം നല്‍കണമെന്ന ദേശീയ ഭക്ഷ്യസുരക്ഷാ നിയമത്തിന്റെ ചുവടുപിടിച്ചാണ് ‘ഗരീബ് കല്ല്യാണ്‍ അന്നയോജന ലോഗോ, പ്രധാനമന്ത്രിയുടെ ചിത്രം, മോദിയുടെ ഗ്യാരന്റി – ഏവർക്കും ഭക്ഷണം, പോഷകസമൃദ്ധമായ സമൂഹം എന്നിവ ഉള്‍ക്കൊള്ളിച്ച ഫ്‌ളക്‌സ് എത്തിച്ചത്. മോദിയുടെ ചിരിച്ച മുഖത്തോട് കൂടിയുള്ളതാണ് സെല്‍ഫി കട്ടൗട്ടുകള്‍.

20 കോടി മുൻഗണനാ റേഷൻ കാർഡ് ഉടമകള്‍ക്ക് കേന്ദ്രം സൗജന്യമായി നല്‍കുന്ന റേഷൻ വിഹിതത്തെക്കുറിച്ച്‌ ബോധവത്കരിക്കാൻ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന ഭക്ഷ്യ സെക്രട്ടറിക്ക് കേന്ദ്രം കഴിഞ്ഞ മാസം കത്തും നല്‍കിയിരുന്നു. എന്നാല്‍ സംസ്ഥാന സർക്കാർ ഇതുസംബന്ധിച്ച്‌ ഇതുവരെ പ്രതികരിച്ചിട്ടില്ല.

മുഖം തിരിച്ച്‌ സപ്ലൈകോ

  • പൊതുവിതരണ വകുപ്പില്‍ നിന്ന് അനുമതി ലഭിച്ചാലേ ഏറ്റെടുക്കുകയുള്ളുവെന്ന് സപ്ലൈകോ
  • അധികം കച്ചവടം നടക്കുന്ന റേഷൻകടകള്‍ക്ക് മുന്നില്‍ സെല്‍ഫി പോയിന്റുകള്‍ സ്ഥാപിക്കണം
  • ഫ്‌ളക്‌സും സെല്‍ഫി പോയിന്റും സ്ഥാപിച്ചശേഷം റേഷൻകടകളുടെ ചിത്രം കേന്ദ്ര ഭക്ഷ്യമന്ത്രാലയത്തിന് അയച്ചുനല്‍കണം
  • മഞ്ഞ, പിങ്ക് കാർഡ് ഉടമകള്‍ക്ക് 10 കിലോ സാധനങ്ങള്‍ കൊണ്ടുപോകാൻ സൗജന്യമായി തുണിസഞ്ചി
  • സഞ്ചിയില്‍ കേന്ദ്ര സർക്കാരിന്റെ മുദ്ര‌യും മോദിയുടെ ചിത്രവും ഉണ്ടാകും
  • ഈ കവറുകള്‍ ഉടൻ റേഷൻകടളകിലെത്തുമെന്ന് വിവരം

കെട്ടിക്കിടക്കുന്നത്

മിനിഫ്‌ളക്‌സ് – 1400

സംസ്ഥാനത്താകെ 14,117

ജില്ലയില്‍ സെല്‍ഫി കട്ടൗട്ടുകള്‍ -50

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular