Sunday, May 19, 2024
HomeKeralaസിപിഎം സ്ഥാനാര്‍ത്ഥി പട്ടികയായി; എല്ലാവരും പാര്‍ട്ടി ചിഹ്നത്തില്‍ തന്നെ മത്സരിക്കും

സിപിഎം സ്ഥാനാര്‍ത്ഥി പട്ടികയായി; എല്ലാവരും പാര്‍ട്ടി ചിഹ്നത്തില്‍ തന്നെ മത്സരിക്കും

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്ഥനാര്‍ത്ഥികളെ പ്രഖ്യാപിച്ച്‌ സിപിഎം. 15 സ്ഥാനാര്‍ത്ഥികളെയാണ് സിപിഎം മത്സരിപ്പിക്കുന്നത്.

ഇത്തവണ സ്വതന്ത്രരില്ല. എല്ലാവരും പാര്‍ട്ടി ചിഹ്നത്തില്‍ തന്നെയാണ് മത്സരിക്കുക. അഞ്ച് എംഎല്‍എമാരും മൂന്ന ജില്ലാ സെക്രട്ടറിമാരുമാണ് ഇത്തവണ മാറ്റുരയ്ക്കുന്നത്. വര്‍ക്കല എംഎല്‍എ വി.ജോയ് ആറ്റിങ്ങല്‍ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും. കൊല്ലം എംഎല്‍എ മുകേഷ് ആണ് കൊല്ലത്ത് മാറ്റുരയ്ക്കുക. പത്തനംതിട്ടയില്‍ മുന്‍മന്ത്രി ഡോ. തോമസ് ഐസക്കും ആലപ്പുഴയില്‍ എ.എം ആരിഫ് എം.പിയും എറണാകുളത്ത് കെ.ജെ ഷൈന്‍ (പറവൂര്‍ നഗരസഭാംഗം), ഇടുക്കിയില്‍ മുന്‍ എം.പി ജോയ്‌സ് ജോര്‍ജും മത്സരിക്കും.

ചാലക്കുടിയില്‍ മുന്‍ വിദ്യാഭ്യാസമന്ത്രിയും പുതുക്കാട് എംഎല്‍എയുമായ സി.രവീന്ദ്രനാഥ് മാറ്റുരയ്ക്കും. പാലക്കാട് സിപിഎം പി.ബി അംഗം എ.വിജയരാഘവന്‍, ആലത്തൂരില്‍ ദേവസ്വംമന്ത്രി കെ.രാധാകൃഷ്ണന്‍, പൊന്നാനിയില്‍ കെ.എസ് ഹംസ (മുന്‍ ലീഗ് നേതാവ്), മലപ്പുറത്ത് വി. വസീഫ് (ഡി.വൈ.എഫ്.ഐ സംസ്ഥാന അധ്യക്ഷന്‍ ), വടകരയില്‍ മുന്‍ ആരോഗ്യമന്ത്രി കെ.കെ ഷൈലജ എംഎല്‍എ, കണ്ണൂരില്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍, കോഴിക്കോട്- എളമരം കരീം, കാസര്‍ഗോഡ് എം.വി ബാലകൃഷ്ണന്‍ എന്നിവരാണ് മത്സരിക്കുക.

ഇന്നലെ സിപിഐ അവരുടെ നാല് സ്ഥാനാര്‍ത്ഥികളെയും പ്രഖ്യാപിച്ചിരുന്നു. തിരുവനന്തപുരത്ത് പന്ന്യന്‍ രവീന്ദ്രനും മാവേലിക്കരയില്‍ അരുണ്‍കുമാറും തൃശൂരില്‍ വി.എസ് സുനില്‍കുമാറും വയനാട്ടില്‍ ആനി രാജയും മത്സരിക്കും. കോട്ടയം സീറ്റില്‍ തോമസ് ചാഴികാടനാണ് കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ത്ഥി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular