Saturday, May 11, 2024
HomeIndiaയുക്തിവാദി സംഘം മുൻ സംസ്ഥാന ജനറല്‍ സെക്രട്ടറി യു കലാനാഥൻ അന്തരിച്ചു

യുക്തിവാദി സംഘം മുൻ സംസ്ഥാന ജനറല്‍ സെക്രട്ടറി യു കലാനാഥൻ അന്തരിച്ചു

യുക്തിവാദി സംഘം മുൻ സംസ്ഥാന ജനറല്‍ സെക്രട്ടറി യു കലാനാഥൻ അന്തരിച്ചു. 84 വയസായിരുന്നു. കേരളത്തില്‍ യുക്തി ചിന്തയ്ക്ക് വേരോട്ടമുണ്ടാക്കിയ യുക്തിവാദി സംഘടനയുടെ സ്ഥാപക നേതാക്കളില്‍ ഒരാളാണ്.

1979 മുതല്‍ 1984 വരെയും 1995 മുതല്‍ 2000 വരെയും വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്നു. 2000 മുതല്‍ 2005 വരെ പഞ്ചായത്ത് അംഗവുമായിരുന്നു.

1940ല്‍ മലപ്പുറം ജില്ലയിലെ വള്ളിക്കുന്ന് വില്ലേജിലായിരുന്നു കലാനാഥന്റെ ജനനം. വള്ളിക്കുന്ന് നേറ്റീവ് എയുപി സ്കൂള്‍, ഫറോക്ക് ഗവ. ഗണപത് ഹൈസ്കൂള്‍, ഫാറൂഖ് കോളേജ് എന്നിവിടങ്ങ ളിലായിട്ടാണ് പഠനം പൂർത്തിയാക്കിയത്. പിന്നീട് യുക്തി ചിന്തകളിലേക്കും രാഷ്ട്രീയത്തിലേക്കും കുടിയേറുകയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular