Friday, May 3, 2024
HomeGulfഷാർജയിൽ ഹാങ്ങിങ് ഗാർഡൻസ് തുറന്നു

ഷാർജയിൽ ഹാങ്ങിങ് ഗാർഡൻസ് തുറന്നു

ഷാർജ : കൽബ നഗരത്തിലെ ഹാങ്ങിങ് ഗാർഡൻസ് ഷാർജ ഭരണാധികാരിയും സുപ്രീം കൗൺസിൽ അംഗവുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഉദ്ഘാടനം ചെയ്തു. ഷാർജ – കൽബറോഡിൽ സ്ഥിതിചെയ്യുന്ന ഗാർഡനിൽ ഒരു ലക്ഷത്തിലേറെ മരങ്ങളുണ്ട്. സമുദ്രനിരപ്പിൽനിന്ന് 281 മീറ്റർ ഉയരത്തിൽ 16 ലക്ഷം ചതുരശ്രയടി വിസ്തീർണത്തിലാണ് പൂന്തോട്ടം വ്യാപിച്ചുകിടക്കുന്നത്. ഔദ്യോഗിക ചടങ്ങുകൾക്കുശേഷം ശൈഖ് സുൽത്താൻ പൂന്തോട്ടം നടന്നുകണ്ടു

അതിമനോഹരമായ പൂക്കളും വെള്ളച്ചാട്ടങ്ങളും കുട്ടികൾക്കായി പ്രത്യേകകളിസ്ഥലങ്ങളും പുതിയ വിനോദകേന്ദ്രത്തിലുണ്ട്. ഒരേസമയം 215 പേരെ ഉൾക്കൊള്ളാവുന്ന വിശാലമായ റസ്റ്ററന്റുമുണ്ട്. പൂന്തോട്ടത്തിന്റെയും വെള്ളച്ചാട്ടങ്ങളുടെയും സുന്ദര കാഴ്ചകളാണ് അർധവൃത്താകൃതിയിലുള്ള റസ്റ്ററന്റ് പ്രദാനം ചെയ്യുന്നത്. സ്കേറ്റിങ്ങുൾപ്പെടെയുള്ള കായിക വിനോദങ്ങൾക്കായി പ്രത്യേക സൗകര്യങ്ങളും ലഭ്യമാണ്. പൂന്തോട്ടത്തിൽ ഉല്ലാസയാത്രയ്ക്കായി 55 പേർക്ക് യാത്ര ചെയ്യാവുന്ന ട്രെയിനുമുണ്ട്. നാലുസ്റ്റേഷനുകളാണ് ഇവിടെയുള്ളത്. ഇതിൽ ഒരുസ്റ്റേഷൻ മുകളിലെ കഫ്ത്തീരിയയിലും മറ്റു മൂന്നെണ്ണം പൂന്തോട്ടത്തിനുള്ളിലുമാണ് സ്ഥിതിചെയ്യുന്നത്.

സന്ദർശകർക്കായി 262 പാർക്കിങ് സ്ഥലങ്ങളും ഏറ്റവും പുതിയ ആകർഷണത്തിൽ ഒരുക്കിയിട്ടുണ്ട്. വൈദ്യുതവാഹനങ്ങൾ ചാർജ് ചെയ്യാനും സൗകര്യമുണ്ട്. കൂടാതെ കാത്തിരിപ്പ് കേന്ദ്രങ്ങൾ, വിശ്രമ മുറികൾ, പ്രാർഥനാ മുറികൾ, ലഘുഭക്ഷണശാലകൾ എന്നിവയും ഹാങ്ങിങ് ഗാർഡനിലുണ്ട്. കൽബയിലെ സാമ്പത്തിക, വിനോദസഞ്ചാര, സാംസ്കാരിക ഉന്നമനം ലക്ഷ്യമിട്ടാണ് പുതിയവിനോദകേന്ദ്രം തുറന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular