Sunday, May 5, 2024
HomeIndiaഡൽഹിയിൽ കുഴൽകിണറിൽ വീണയാളെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുന്നു

ഡൽഹിയിൽ കുഴൽകിണറിൽ വീണയാളെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുന്നു

ന്യൂഡൽഹി: ഡൽഹിയിൽ കുഴൽകിണറിൽ വീണയാളെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുന്നു. കേശോപുർ മാണ്ഡി ഏരിയയിൽ ഡൽഹി ജൽ ബോർഡ് ട്രീറ്റ്‌മെൻ്റ് പ്ലാൻ്റിലെ 40 അടി താഴ്ചയുള്ള കുഴൽക്കിണറിലാണ് ഇന്നലെ രാത്രിയോടെ ഒരാൾ വീണത്. പുലർച്ചെ ഒരു മണിയോടെ ഒരു കുട്ടി കുഴൽക്കിണറിൽ വീണതായാണ് അധികൃതർക്ക് വിവരം ലഭിച്ചത്. പിന്നീടാണ് കുട്ടിയല്ല ഒരു മുതിർന്ന ആളാണ് വീണതെന്ന് വ്യക്തമായത്. ഇദ്ദേഹത്തെ സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ദേശീയ ദുരന്ത നിവാരണ സേന (എൻഡിആർഎഫ്)യുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോ​ഗമിക്കുകയാണ്. ഡൽഹി ഫയർ സർവീസസിൻ്റെ നാല് വാഹനങ്ങൾ സ്ഥലത്തെത്തിച്ചട്ടുണ്ട്. ഡൽഹി മന്ത്രി അതിഷിയും പ്ലാൻ്റിൽ എത്തിയിട്ടുണ്ട്. കുഴൽകിണറിന് സമാന്തരമായി മറ്റൊരു കുഴിയെടുത്ത് രക്ഷപ്പെടുത്താനുള്ള ശ്രമങ്ങളാണ് പുരോ​ഗമിക്കുന്നത്. ജെസിബിക്ക് പുറമെ ആഴത്തിൽ കുഴിയെടുക്കാൻ ഉപയോ​ഗിക്കുന്ന പൊക്ലയിനും സ്ഥലത്തെത്തിച്ചിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular