Thursday, May 2, 2024
HomeIndiaകടുത്ത പ്രതിസന്ധിയെ തുടര്‍ന്ന് ബൈജൂസ് രാജ്യത്ത് പ്രവർത്തിക്കുന്ന മിക്ക ഓഫീസുകളും അടച്ചുപൂട്ടി.

കടുത്ത പ്രതിസന്ധിയെ തുടര്‍ന്ന് ബൈജൂസ് രാജ്യത്ത് പ്രവർത്തിക്കുന്ന മിക്ക ഓഫീസുകളും അടച്ചുപൂട്ടി.

ടുത്ത പ്രതിസന്ധിയെ തുടര്‍ന്ന് ബൈജൂസ് രാജ്യത്ത് പ്രവർത്തിക്കുന്ന മിക്ക ഓഫീസുകളും അടച്ചുപൂട്ടി. ഇരുപതിനായിരത്തോളം ജീവനക്കാർക്ക് ശമ്ബളം നല്‍കുന്നതിന് സാധിക്കാതിരുന്നതിന് തൊട്ടു പിന്നാലെയാണ് ചെലവ് ചുരുക്കലിന്റെ ഭാഗമായി ഓഫിസുകള്‍ പൂട്ടിയത്.

ബെംഗളൂരുവിലെ ഐബിസി നോളജ് പാർക്കില്‍ സ്ഥിതി ചെയ്യുന്ന ആസ്ഥാനം ഒഴികെ രാജ്യത്തുടനീളമുള്ള എല്ലാ ഓഫീസുകളും ബൈജു അടച്ചിട്ടിരിക്കുകയാണെന്ന് വിവരം. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ വീട്ടിലിരുന്ന് ജോലി ചെയ്യാനാണ് എല്ലാ ജീവനക്കാര്‍ക്കും നിർദേശം. ബൈജൂസ് ഇന്ത്യ സിഇഒ അർജുൻ മോഹൻ നടപ്പാക്കുന്ന പുനഃക്രമീകരണ പദ്ധതിയുടെ ഭാഗമായാണ് കമ്ബനി ഈ തീരുമാനമെടുത്തത്.

അതേസമയം ബൈജൂസ് ട്യൂഷൻ സെൻററുകള്‍ പ്രവർത്തനം തുടരുമെന്ന് കമ്ബനി അറിയിച്ചു . ട്യൂഷൻ സെൻററുകള്‍ വരുമാനം ഉറപ്പാക്കാൻ സഹായിക്കുമെന്നതിനാലാണ് പൂട്ടാതിരിക്കുന്നത് . ഫെബ്രുവരി മാസത്തെ ശമ്ബളം മാർച്ച്‌ 10നകം ലഭിക്കുമെന്ന് ബൈജൂസ് സ്ഥാപകനും സിഇഒയുമായ ബൈജു രവീന്ദ്രൻ നേരത്തെ ജീവനക്കാർക്ക് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ശമ്ബളം നല്‍കുന്നതില്‍ കമ്ബനി പരാജയപ്പെട്ടു.

ബൈജു രവീന്ദ്രനും കമ്ബനിയുടെ ചില ഓഹരി ഉടമകളും തമ്മില്‍ പുതിയ ബോർഡ് രൂപീകരണവുമായി ബന്ധപ്പെട്ട് തർക്കം നിലനില്‍ക്കുകയാണ്. ഏതാനും ദിവസം മുമ്ബ് ബൈജു രവീന്ദ്രനെയും കുടുംബത്തെയും ബോർഡില്‍ നിന്ന് മാറ്റാൻ ഓഹരി ഉടമകള്‍ തീരുമാനിച്ചിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular