Friday, May 3, 2024
HomeGulfവിശുദ്ധ റമദാൻ മാസത്തത്തിലെ പാരമ്ബര്യമായആചാരവെടിമുഴക്കത്തിനായിഖത്തറിലെ സൂഖ് വാഖിഫില്‍ഇത്തവണയും പീരങ്കി സജീവമായി

വിശുദ്ധ റമദാൻ മാസത്തത്തിലെ പാരമ്ബര്യമായആചാരവെടിമുഴക്കത്തിനായിഖത്തറിലെ സൂഖ് വാഖിഫില്‍ഇത്തവണയും പീരങ്കി സജീവമായി

ദോഹ: വിശുദ്ധ റമദാൻ മാസത്തത്തിലെ പാരമ്ബര്യമായ ആചാരവെടി മുഴക്കത്തിനായി ഖത്തറിലെ സൂഖ് വാഖിഫില്‍ ഇത്തവണയും പീരങ്കി സജീവമായി.

വ്രതമവസാനിപ്പിക്കുന്ന മഗ്രിബ് ബാങ്കിന്റെ സമയത്ത് പീരങ്കി മുഴക്കുന്നആചാരത്തിന് ഖത്തറിലെ സൂഖ് വാഖിഫിനെ കൂടാതെ അറബ് ലോകത്തെ സാംസ്‌കാരിക കേന്ദ്രമായ കത്താറായിലും പീരങ്കി സജ്ജമാണ്.

പഴയ സലാത്ത പ്രദേശമായ ജസ്രയിലെ ഈദ് പ്രാർത്ഥനാ ഹാളിനോട് ചേർന്നുള്ള അല്‍ കൂത്ത്‌ കോട്ട പോലെയുള്ള നിരവധി പ്രദേശങ്ങളില്‍ പീരങ്കി സ്ഥാപിച്ചിരുന്നു.ആദ്യകാലത്ത് വിദൂരപ്രദേശങ്ങളില്‍ നിന്നുള്ളവർവ്രതം അവസാനിപ്പിക്കാനും സുഹുർ (അത്താഴം) സമയത്തിനും
പീരങ്കിയില്‍ നിന്ന് മുഴങ്ങുന്ന ശബ്ദത്തെ ആശ്രയിച്ചിരുന്നതിന്റെ ഓർമ്മപെടുത്തലാണ് ഇന്നും റമദാനില്‍ അറബ് ലോകം പാലിക്കുന്നു ഈ ആചാരം.
ഖത്തറിലെ പുതിയ റയ്യാൻ ഏരിയ, അല്‍-ഖലീഫത്ത് ഏരിയ, അടുത്ത കാലം വരെ കോർണിഷില്‍ പോസ്റ്റ് ഓഫീസിന് സമീപത്തും പീരങ്കി മുഴക്കിയിരുന്നു.
നോമ്ബ് തുറക്കാൻ മഗ്‌രിബ് ബാങ്ക് വിളിയുടെ സമയം വരുമ്ബോള്‍ ആദ്യത്തെ ശബ്‌ദ ഷോട്ട് പുറപ്പെടുവിക്കുന്നു. അറബ് ലോകത്ത് ഈജിപ്ത്തിലും തുർക്കിയിലുമാണ് വ്രതനാളുകളിലെ പീരങ്കിയുടെ ചരിത്രം തുടങ്ങുന്നത്. കുട്ടികള്‍ അതിൻ്റെ ഇരുവശത്തും യൂണിഫോമില്‍ വലത്തും ഇടത്തും നാല് പട്ടാളക്കാർ, അവർ കാനോനിന് പിന്നില്‍ ഒരു സൈനിക ക്രമീകരണത്തില്‍ മഗ്രിബ് വിളിയോടെ കാനോൻ വിക്ഷേപിക്കാനുള്ള സിഗ്നല്‍ നല്‍കാനുള്ള ഉത്തരവിനായി കാത്തു നില്‍ക്കുന്ന കാഴ്ചയും റമദാൻ ദിനങ്ങളിലെ വേറിട്ട അനുഭവമാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular