Friday, May 3, 2024
HomeKeralaആക്രിക്കടയുടെ മറവില്‍ ചന്ദനശേഖരം; ഓങ്ങല്ലൂര്‍ സ്വദേശി പോലീസ് പിടിയില്‍

ആക്രിക്കടയുടെ മറവില്‍ ചന്ദനശേഖരം; ഓങ്ങല്ലൂര്‍ സ്വദേശി പോലീസ് പിടിയില്‍

റ്റപ്പാലം; ആക്രികച്ചവടത്തിന്റെ മറവില്‍ ഒറ്റപ്പാലം പാവുക്കോണത്ത് വന്‍തോതില്‍ ശേഖരിച്ച്‌ വച്ച ചന്ദനം പോലീസ് പിടിച്ചെടുത്തു.

കച്ചവടം നടത്തിയാളെ അറസ്റ്റ് ചെയ്തു.ഹസനെയാണ് ഒറ്റപ്പാലം പോലീസ് അറസ്റ്റ് ചെയ്തത്. 2,906 കിലോഗ്രാം വരുന്ന ചന്ദനമാണ് പോലീസ് പിടിച്ചെടുത്തത്. ഹസന്റെ തറവാട് വീടിന് സമീപത്തുള്ള ആക്രിസാധാനങ്ങള്‍ വില്‍പ്പന നടത്തുന്ന ഷെഡ്ഡില്‍നിന്നായിരുന്നു ചന്ദനം കണ്ടെത്തിയത്.
ചന്ദനം കണ്ടെത്തിയത് തടികള്‍, തൊലികളയാത്ത മുട്ടികള്‍, കമ്ബുകള്‍, ചീളുകള്‍, പൊടി അങ്ങനെ പല രൂപത്തിലാണ്. ഇവ സൂക്ഷിച്ചിരു്‌നത് 50 പ്ലാസ്റ്റിക് പെട്ടികളിലായി അടിക്കിവച്ചിരിക്കുന്ന നിലയിലും ചാക്കില്‍ക്കെട്ടിയ നിലയിലുമാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular