Friday, May 3, 2024
HomeKeralaകനത്ത പ്രഹരം വൈദ്യുതി നിരക്ക് കൂട്ടും; പിണറായി വാഴുക

കനത്ത പ്രഹരം വൈദ്യുതി നിരക്ക് കൂട്ടും; പിണറായി വാഴുക

പിണറായി സര്‍ക്കാര്‍ ഒന്നിനൊന്നു  കേരളത്തിലെ ജനങ്ങളെ സന്തോഷിപ്പിച്ചു കൊണ്ടിരിക്കുകയാണ്.   കേരളത്തില്‍ തീ വിലയാണെങ്കിലും  ഉരുള്‍പൊട്ടിയും കനത്ത മഴ പെയ്തും   ഡാം തുറന്നു വിട്ടും അതെല്ലാം തണുപ്പിക്കുന്നുണ്ട്. മുല്ലപ്പെരിയാറിനെക്കാള്‍ വലിയ പദ്ധതിയാണ്  കെ റെയില്‍ പദ്ധതി കൊണ്ടു വരുന്നു. വരണം വരണം ഇന്ദുചൂഢന്‍ എന്നു   ഒരു സിനിമയിലെ  ഡയലോഗ് പോലെ  വരണം വരണം പിണറായി എന്നു വിളിച്ചു പറയുന്ന നാവുകള്‍ ഉയരുകയാണ്.  കടം വാങ്ങി കേരളത്തെ കടക്കെണ്ണിയിലേക്കു താഴ്ത്തുന്ന പിണറായിസര്‍ക്കാര്‍  ജനങ്ങളുടെ മേല്‍ കനത്ത പ്രഹരമാണ് ഏല്പിക്കുന്നത്.

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടാന്‍ തീരുമാനം. നിരക്ക് കൂട്ടാതെ പിടിച്ചു നില്‍ക്കാനാവില്ലെന്ന് മന്ത്രി കെ. കൃഷ്ണന്‍കുട്ടി അറിയിച്ചു. ബോര്‍ഡിന്റെ സാമ്പത്തിക ബാദ്ധ്യത നീക്കാന്‍ മറ്റു വഴികളില്ലെന്നും റെഗുലേറ്ററി കമ്മീഷനോട് വര്‍ദ്ധനവ് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.നിരക്ക് വര്‍ദ്ധനവ് ഏപ്രില്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരുത്താനാണ് ആലോചന. നയപരമായ തീരുമാനം മുഖ്യമന്ത്രിയുമായി ആലോചിച്ച് സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.കുറഞ്ഞത് 10ശതമാനം വരെ വര്‍ദ്ധനവ് ആവശ്യപ്പെടുമെന്നാണ് സൂചന.

2019 ജൂലായിലായിരുന്നു അവസാനം നിരക്ക് വര്‍ദ്ധിപ്പിച്ചത്. നിരക്ക് വര്‍ദ്ധന സംബന്ധിച്ച താരിഫ് പെറ്റീഷന്‍ ഡിസംബര്‍31 ന് മുമ്പ് നല്‍കാന്‍ ബോര്‍ഡിന് നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. ഹിയറിംഗിന് ശേഷമായിരിക്കും റെഗുലേറ്ററി കമ്മിഷന്‍ അന്തിമ തീരുമാനമെടുക്കുക.

മാത്യു ജോണ്‍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular