Friday, May 3, 2024
HomeKeralaഅനുപമയാണ് താരം കുഞ്ഞിനെ തിരിച്ചെത്തിക്കും; തല കുനിക്കുക കേരളമേ

അനുപമയാണ് താരം കുഞ്ഞിനെ തിരിച്ചെത്തിക്കും; തല കുനിക്കുക കേരളമേ

പഠിക്കാന്‍ പോയ  പെണ്‍കുട്ടി  ഗര്‍ഭിണിയായി  കുഞ്ഞിനെ പ്രസവിച്ചു. ഈ കുഞ്ഞിനെ മാതാപിതാക്കള്‍ മാറ്റി.  സാധാരണനിലയില്‍ ഇരയുടെ പേര് മാധ്യമങ്ങളില്‍ നിറയാറില്ല. എന്നാല്‍ അനുപമ എന്ന  പെണ്‍കുട്ടിയുടെ പേര് മാധ്യമങ്ങളില്‍  നിറയുന്നു.അവരുടെ ശക്തമായ സമരമുറയും മാതാപിതാക്കളെ ജയിലെത്തിക്കാനുള്ള തന്റേടവുമാണ്  സാംസ്‌കാരിക കേരളത്തിലെ ചാനലുകള്‍ വാഴ്ത്തുന്നത്. ഇങ്ങനെയായിരിക്കണം പെണ്‍കുട്ടികള്‍ എന്ന നിലപാടിലേക്കു കേരളത്തെ നയിക്കുന്നത്. ഏതായാലും  മാതാപിതാക്കള്‍ ശത്രുക്കളായിമാറി. ഇവര്‍ ക്രൂരകഥാപ്ത്രങ്ങളായി ചിത്രീകരിക്കപ്പെടുന്നു. അനുപമ എന്ന പെണ്‍കുട്ടി

വിവാഹിതനായ ഒരാളില്‍ നിന്നുമാണ് ഗര്‍ഭിണിയായത്. ഇയാളൊടൊപ്പം താമസിക്കുന്ന ഇവര്‍  മാതാപിതാക്കള്‍ക്കെതിരേ കേസുമായി മുന്നോട്ടു പോകുകയാണ്. ഇതാണ് തന്റേടം.

ഇതിനിടയില്‍ അനുപമയുടെ കുഞ്ഞിനെ കേരളത്തിലേക്ക് കൊണ്ടുവന്നേക്കും. അഞ്ച് ദിവസത്തിനകം തിരികെയെത്തിക്കണമെന്ന് ശിശുക്ഷേമ സമിതി ഉത്തരവിറക്കി. കുട്ടിയെ കേരളത്തിലെത്തിച്ച് ഡി എന്‍ എ പരിശോധന നടത്തും. പൊലീസ് സംരക്ഷണയിലാകും ആന്ധ്രാപ്രദേശില്‍ നിന്നും കുഞ്ഞിനെ എത്തിക്കുക.ആന്ധ്രാപ്രദേശ് സ്വദേശികളായ ദമ്പതികള്‍ക്കൊപ്പമാണ് ഇപ്പോള്‍ കുട്ടിയുള്ളത്. സി ഡബ്ല്യൂ സി ഉത്തരവില്‍ വ്യക്തത വരാനുണ്ടെന്ന് അനുപമ ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു.

‘വകുപ്പുതല അന്വേഷണം പൂര്‍ത്തിയാക്കി, കുറ്റക്കാരായവരെ പുറത്താക്കുംവരെ സമരം തുടരും’- അനുപമ പറഞ്ഞു.അതേസമയം കേസില്‍ അനുപമയുടെ പിതാവ് ജയചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് തിരുവനന്തപുരം ജില്ലാ കോടതി പരിഗണിക്കും. അനുപമയുടെ അമ്മയും സഹോദരിയും ഉള്‍പ്പടെ അഞ്ച് പേര്‍ക്ക് നേരത്തെ കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.

മനുലാല്‍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular