Saturday, May 4, 2024
HomeKeralaമുല്ലപ്പെരിയാര്‍ പിണറായിയുടെ ഒത്തുകളി; സുധാകരനും പറയാനുണ്ട്.

മുല്ലപ്പെരിയാര്‍ പിണറായിയുടെ ഒത്തുകളി; സുധാകരനും പറയാനുണ്ട്.

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ രംഗത്ത്. മുല്ലപ്പെരിയാറില്‍ പിണറായി വിജയന്‍ നടത്തുന്ന ഒളിച്ചുകളി അവസാനിപ്പിക്കണമെന്നും മധ്യകേരളത്തിലെ ജനങ്ങളുടെ ജീവന്‍ വെച്ച് പന്താടരുത്തെന്നും സുധാകരന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റ്…

മുല്ലപ്പെരിയാറില്‍ പിണറായി വിജയന്‍ നടത്തുന്ന ഒളിച്ചുകളി അവസാനിപ്പിക്കണം. മധ്യകേരളത്തിലെ ജനങ്ങളുടെ ജീവന്‍ വെച്ച് പന്താടരുത്.

മരംമുറി വിഷയത്തില്‍ ഉരുണ്ടു കളിക്കുന്ന മുഖ്യമന്ത്രിയും മന്ത്രിമാരും കേരളത്തിന് അപമാനമാണ്. കോടതി വിധി തമിഴ്‌നാടിനനുകൂലമാക്കാവുന്ന വിധത്തില്‍ പിണറായി വിജയന്‍ നടത്തിയ പ്രസ്താവനകളില്‍ ദുരൂഹതയുണ്ട്. മുല്ലപ്പെരിയാറിലെ ജലനിരപ്പ് താഴ്ത്താനും ഒപ്പം പുതിയ ഡാമിന് വേണ്ടിയും കേരളം ആവശ്യമുയര്‍ത്തുമ്പോള്‍ ജലനിരപ്പ് 152 അടിയാക്കാനുള്ള തമിഴ്‌നാടിന്റെ ശ്രമങ്ങള്‍ക്ക് കുട പിടിക്കുന്ന സമീപനമാണ് പിണറായി വിജയന്‍ സ്വീകരിച്ചിരിക്കുന്നത്.വകുപ്പില്‍ നടന്നതൊന്നും താനറിഞ്ഞില്ല എന്ന് ആവര്‍ത്തിച്ചു പറയുന്ന വനംമന്ത്രിയെ വെച്ച് ആരാണ് പാവകളി നടത്തുന്നത്?

എന്തിനാണ് കേരളത്തിന് ഇങ്ങനൊരു മന്ത്രി?എന്തു ചോദിച്ചാലും ”എനക്കറിയില്ല” എന്ന മറുപടിയുമായി എത്രനാള്‍ പിണറായി മുന്നോട്ട് പോകും? മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട് കിടക്കുന്ന ജില്ലകളിലെ എല്‍ ഡി എഫ് എം എല്‍ എ മാരുടെ മൗനവും വഞ്ചനാപരമാണ്.മരം മുറിക്കാന്‍ അനുമതി കൊടുത്ത് കേരളത്തെ ചതിച്ചിട്ട് നാണവും മാനവും ഇല്ലാതെ ജനങ്ങളോട് കള്ളം പറഞ്ഞ മുഖ്യമന്ത്രി നിരുപാധികം മാപ്പ് പറയണം. അല്‍പമെങ്കിലും ധാര്‍മികത ഉണ്ടെങ്കില്‍ മന്ത്രി പദവി വെറും അലങ്കാരമായി കൊണ്ടു നടക്കുന്ന എ കെ ശശീന്ദ്രന്‍ ഉടന്‍ രാജിവെയ്ക്കണം.

ദുരൂഹതകള്‍ നീക്കാനും സത്യം പുറത്തു കൊണ്ടുവരാനും ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകണം.മറക്കരുത്,മുല്ലപ്പെരിയാറില്‍ ആദ്യമായി ഭീതി പടര്‍ത്തിയത് പിണറായി വിജയനും വി.എസും ഒക്കെ അടങ്ങുന്ന സി പി എം തന്നെ ആയിരുന്നു. തലയ്ക്കു മീതെ ജലബോംബുമായി ഉറക്കം നഷ്ടപ്പെട്ട് കഴിയുന്ന ഒരു ജനതയെ ചതിക്കാന്‍ പിണറായി വിജയന്‍ ഇറങ്ങിയാല്‍ നിരാലംബരായ ആ പാവങ്ങളുടെ ശബ്ദമാകാന്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് മുന്നിലുണ്ടാകും.

മനുലാല്‍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular