Tuesday, April 30, 2024
HomeKeralaപ്രവാസിയുടെ വീട്ടില്‍ വൻ മോഷണം; കൊണ്ടുപോയത് ലോക്കറില്‍ സൂക്ഷിച്ച 350 പവൻ സ്വര്‍ണം

പ്രവാസിയുടെ വീട്ടില്‍ വൻ മോഷണം; കൊണ്ടുപോയത് ലോക്കറില്‍ സൂക്ഷിച്ച 350 പവൻ സ്വര്‍ണം

ലപ്പുറം: പൊന്നാനിയില്‍ പ്രവാസിയുടെ വീട് കുത്തിത്തുറന്ന് സ്വർ‌ണം കവർന്നു. പൊന്നാനി സ്വദേശി മണല്‍തറയില്‍ രാജീവിന്റെ വീട്ടിലാണ് മോഷണം നടന്നത്.

രാജീവും കുടുംബവും ദുബായിലാണുള്ളത്. 350 പവൻ സ്വർ‌ണമാണ് മോഷണം പോയത്.

ഐശ്വര്യ തീയേറ്ററിന് സമീപമാണ് രാജീവിന്റെ വീട്. ഇവിടത്തെ ലോക്കറിലായിരുന്നു സ്വർണം സൂക്ഷിച്ചിരുന്നത്. രാജീവ് കുടുംബ സമേതം രണ്ടാഴ്ച മുമ്ബാണ് ഗള്‍ഫിലേക്ക് പോയത്. വീട് വൃത്തിയാക്കാനായി ജോലിക്കാരെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. വീടിന്റെ പിറകുവശത്തെ ഗ്രില്ല് പൊട്ടിച്ച നിലയിലായിരുന്നു.

ജോലിക്കാരാണ് രാജീവിനെയും പൊലീസിനെയും വിവരമറിയിച്ചത്. തുടർന്ന് നടത്തിയ പരിശോനയിലാണ് രണ്ട് കോടിയിലധികം വിലമതിക്കുന്ന സ്വർണം മോഷണം പോയ വിവരം അറിയുന്നത്. മലപ്പുറം എസ് പി അടക്കമുള്ളവർ സ്ഥലത്തെത്തിയിരുന്നു. മലപ്പുറം ഡി വൈ എസ് പിക്കാണ് അന്വേഷണ ചുമതല. വിശദമായി പരിശോധിച്ചാല്‍ മാത്രമേ വിലപിടിപ്പുള്ള മറ്രന്തെങ്കിലും നഷ്ടമായിട്ടുണ്ടോയെന്ന് മനസിലാകുകയുള്ളൂ എന്നാണ് പൊലീസ് നല്‍കുന്ന വിവരം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular