Tuesday, April 30, 2024
HomeIndia70 വയസ്സ് കഴിഞ്ഞവ‍ര്‍ക്ക് പ്രധാനമന്ത്രിയുടെ ആരോഗ്യ ഇൻഷുറൻസ് പദ്ധതി; ബിജെപിയുടെ ലക്ഷ്യം വോട്ട് ആകുമോ?

70 വയസ്സ് കഴിഞ്ഞവ‍ര്‍ക്ക് പ്രധാനമന്ത്രിയുടെ ആരോഗ്യ ഇൻഷുറൻസ് പദ്ധതി; ബിജെപിയുടെ ലക്ഷ്യം വോട്ട് ആകുമോ?

ടത്തരക്കാരുടെ വോട്ട് ബാങ്കില്‍ നോട്ടമിട്ട് ആരോഗ്യമേഖലയില്‍ പുത്തൻ പദ്ധതി വാഗ്ദാനവുമായി ബിജെപി. ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള പ്രകടനപത്രികയില്‍ 70 വയസ്സ് കഴിഞ്ഞവർക്ക് ആരോഗ്യ ഇൻഷുറൻസ് പദ്ധതി വാഗ്ദാനം ചെയ്തിട്ടുണ്ട്.
രാജ്യത്തെ ഏകദേശം ആറ് കോടി പേർക്ക് ഈ പദ്ധതിയുടെ ഗുണഫലം ലഭിക്കുമെന്നാണ് കരുതുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരില്‍ പ്രഖ്യാപിച്ചിട്ടുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതിയാണ് ഇപ്പോള്‍ കൂടുതല്‍ പേരിലേക്ക് എത്തിക്കുമെന്ന് വാഗ്ദാനം ചെയ്തിരിക്കുന്നത്.

ജനങ്ങളില്‍ നിന്ന് കൂടി വന്ന അഭിപ്രായം പരിഗണിച്ചാണ് ബിജെപി ഇക്കാര്യം പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തുന്നതെന്ന് ഒരു കേന്ദ്രമന്ത്രി ന്യൂസ് 18നോട് പറഞ്ഞു. “70 വയസ്സ് കഴിഞ്ഞവർക്ക് മിക്ക ആരോഗ്യ ഇൻഷുറൻസ് കമ്ബനികളും പോളിസി നല്‍കുന്നില്ല. ഈ പ്രായത്തിലുള്ളവരില്‍ നിന്ന് കൂടുതലായി ക്ലെയിം വരുമെന്നതാണ് ഇതിന് പ്രധാന കാരണം. ഇനി അഥവാ ഇൻഷുറൻസ് പോളിസി ഉണ്ടെങ്കില്‍ തന്നെ 70 കഴിഞ്ഞവർക്ക് വൻതുക പ്രീമിയം അടയ്ക്കേണ്ടി വരും. ഇടത്തരക്കാരായ കുടുംബങ്ങള്‍ക്ക് ഈ പ്രീമിയം തുക താങ്ങാൻ സാധിക്കില്ല,” മന്ത്രി പറഞ്ഞു.

“നിലവിലുള്ള അസുഖങ്ങള്‍ പോളിസിയില്‍ ഉള്‍പ്പെടുത്തില്ലെന്ന നിയമങ്ങള്‍ കമ്ബനികളും വെക്കാറുണ്ട്. മൂന്ന് വർഷം വരെ കാലാവധി കഴിഞ്ഞതിന് മാത്രമേ നിലവിലുള്ള അസുഖങ്ങള്‍ക്ക് ക്ലെയിം ബാധകമാവുകയുള്ളൂ. അതിനിടയില്‍ വലിയ തുക പ്രീമിയം അടയ്ക്കേണ്ടതായി വരും. അതിനാല്‍ 70 കഴിഞ്ഞവർക്കായി പോളിസി എടുത്താല്‍ പോലും തത്വത്തില്‍ വലിയ ഗുണം ലഭിക്കാത്ത അവസ്ഥയാണ്,” മറ്റൊരു ബിജെപി നേതാവ് പറഞ്ഞു.

70 വയസ്സ് കഴിഞ്ഞവർക്ക് ആരോഗ്യ ഇൻഷുറൻസ് വലിയ ആവശ്യകതയാണ്. അവർക്കാണ് കൂടുതല്‍ അസുഖങ്ങള്‍ ഉണ്ടാവുന്നത്. മികച്ച ചികിത്സ ലഭിക്കണമെങ്കില്‍ ഇൻഷുറൻസ് അനിവാര്യമാണ്. പലപ്പോഴും ഗുരുതരമായ അസുഖങ്ങള്‍ ഉള്ളവർ ഈ പ്രായത്തില്‍ ഉള്‍പ്പെടുന്നവരാണെന്നും ബിജെപി നേതാവ് കൂട്ടിച്ചേർത്തു.

“കോവിഡിന് ശേഷം നമ്മുടെ ആരോഗ്യകാര്യങ്ങള്‍ കൂടുതല്‍ മാറ്റം വന്നിരിക്കുകയാണ്. 70 വയസ്സ് കഴിഞ്ഞവരുടെ ആരോഗ്യത്തില്‍ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. അവർ വളരെ പെട്ടെന്ന് അസുഖബാധിതരായി മാറുന്നുണ്ട്,” കേന്ദ്ര സർക്കാരുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു. “70 വയസ്സിന് മുകളില്‍ പ്രായമുള്ള പലരും ഗുരുതരമായ അസുഖങ്ങള്‍ ഉള്ളവരാണ്. അവരുടെ ചികിത്സയ്ക്ക് വൻതുക കണ്ടെത്തേണ്ടതായി വരാറുണ്ട്. ഇടത്തരക്കാരായ ആളുകള്‍ക്ക് ഈ തുക കണ്ടെത്താൻ വലിയ പ്രയാസമാണ്. വൻതുക പ്രീമിയം അടച്ച്‌ ഇൻഷുറൻസ് പോളിസി എടുക്കാനും ഇവർക്ക് സാധിക്കില്ല,” അവർ വ്യക്തമാക്കി.

“70 വയസ്സിന് മുകളില്‍ പ്രായമുള്ള ഏകദേശം 6 കോടി പേരാണ് രാജ്യത്തുള്ളത്. ആ പ്രായ ഗ്രൂപ്പില്‍ ഉള്ളവരും അവരുടെ കുടുംബങ്ങളുമെല്ലാം പ്രധാനമന്ത്രിയുടെ ഈ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയെ ഇരുകയ്യും നീട്ടി സ്വീകരിക്കുമെന്ന് ഉറപ്പാണ്,” മറ്റൊരു ബിജെപി നേതാവ് പറഞ്ഞു.

“പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് തന്നെ പ്രായം 70 കഴിഞ്ഞിരിക്കുന്നു. അദ്ദേഹത്തിൻെറ അതേ പ്രായത്തിലുള്ളവർക്ക് വേണ്ടി വലിയ ഒരു കാര്യമാണ് ചെയ്യാൻ പോവുന്നത്. ആയുഷ്മാൻ ഭാരത് യോജന പദ്ധതിപ്രകാരം പാവപ്പെട്ട കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ വരെ സൌജന്യമായി ആരോഗ്യ ഇൻഷുറൻസ് നല്‍കുന്നുണ്ട്. 70 വയസ്സ് കഴിഞ്ഞവർക്ക് സൌജന്യ ചികിത്സയാണ് ഇനി ബിജെപി ലക്ഷ്യമിടുന്നത്,” ബിജെപി എംപി മനോജ് തിവാരി പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular